ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ഒരു ഷട്ടറില്‍ കൂടി സെക്കന്റില്‍ 100 ഘനയടി വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
2394.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അതോടൊപ്പം മഴക്കെടുതിയെ തുടര്‍ന്ന് മലോയരമേഖലയിലേക്കുള്ള വിനോദ സഞ്ചാരത്തിനും ചരക്ക് വാഹന ഗതാഗതത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാകളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ കെ. ജീവന്‍ബാബു അറിയിച്ചു.
https://www.facebook.com/Malayalivartha






















