ഇ അഹമ്മദിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ നിന്നും ലീഗ് പിന്മാറുന്നു; പാര്‍ട്ടി തീരുമാനത്തില്‍ അഹമ്മദിന്റെ കുടുംബത്തിന് എതിര്‍പ്പ്

ലീഗും അഹമ്മദിന്റെ കുടുംബവും രണ്ടു തട്ടില്‍ വിവാദം തലപൊക്കുന്നു. മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യത്തില്‍ നിന്നും പാര്‍ട്ടി പിന്മാറുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അഹമ്മദ് മരിച്ചത്. പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷനും ജനകീയ നേതാവുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യത്തില്‍ നിന്നും ലീഗ് പിന്മാറിയ വിവരം പി.കെ കുഞ്ഞാലിക്കുട്ടിയാണ് അറിയിച്ചത്. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിനും അഹമ്മദിന്റെ കുടുംബത്തിനും എതിര്‍പ്പുണ്ട്.
പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലയിരിക്ക മരിച്ചതായിട്ടാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പക്ഷെ പാര്‍ലമെന്റ് സമ്മേളനം തടസം കൂടാതെ നടക്കുന്നതിനായി അഹമ്മദിന്റെ മരണ വിവരം കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യ പ്രകാരം റാം മനോഹര്‍ ലോഹ്യ ആശുപത്രി മറച്ചുവച്ചതായി ലീഗ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടവര്‍ക്കതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ നിന്നാണ് ലീഗ് നാടീകമായി പിന്മാറിയത്.
ബജറ്റ് സമ്മേളനത്തിനിടെയാണ് ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണത്. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് മാറ്റി വയ്ക്കണമെന്ന ആശങ്ക കാരണം മരണ വിവരം മറച്ചുവച്ചതായിട്ടാണ് ലീഗും മറ്റും പ്രതിപക്ഷ പാര്‍ട്ടികളും അന്ന് ആരോപിച്ചിരുന്നത്.
https://www.facebook.com/Malayalivartha






















