പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം; എലിപ്പനി ബാധിച്ച് മരണം 31 ആയി; ഞായറാഴ്ച മാത്രം മരിച്ചത് പത്തു പേര്

എലിപ്പനി ബാധിച്ചു സംസ്ഥാനത്ത് ഞായറാഴ്ച പത്ത് പേര്‍ കൂടി മരിച്ചു. മൂന്നു ദിവസത്തിനിടെ 31 മരണമാണുണ്ടായത്. കോഴിക്കോട് നാല്, എറണാകുളത്ത് രണ്ട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്കാരുമാണ് മരിച്ചത്.
മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയില്‍ സുമേഷ്, വടകര കുട്ടോത്ത് സ്വദേശി ഉജേഷ്, കല്ലായി സ്വദേശി രവി എന്നിവരാണു കോഴിക്കോട് മരിച്ചത്. എറണാകുളത്ത് പെരുമ്പാവൂര്‍ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (48),പറവൂര്‍ സ്വദേശി ആംബ്രോസ് എന്നിവരാണു മരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കൂവപ്പടി, നെടുമ്പാശേരി മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കുമാരി. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
പാലക്കാട് മുണ്ടൂര്‍ എഴക്കാട് എലിപ്പനി ബാധിച്ച് വനിത മരിച്ചു. എഴക്കാട് ചെമ്പക്കര നിര്‍മല (50) ആണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അയ്യപ്പന്‍ ചെട്ടിയാര്‍ (67), ചാലക്കുടി വെള്ളിക്കുളങ്ങരയില്‍ സുരേഷ് (36) എന്നിവരും പനി ബാധിച്ചു മരിച്ചു. മലപ്പുറത്ത് ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവി(44)യാണു മരിച്ചത്.
പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്ച മാത്രം ഒന്‍പതു പേരാണ് എലിപ്പനി മൂലം മരിച്ചത്. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സ പ്രോട്ടോക്കോള്‍ പുറത്തിറക്കി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 എംജി കഴിക്കണം. കഴിഞ്ഞയാഴ്ച കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം.
രാജ്യാന്തര മാനദണ്ഡമനുസരിച്ചു പ്രതിരോധവും ചികില്‍സയും സാംപിള്‍ ശേഖരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്കായി താലൂക്ക് ആശുപത്രിതലം മുതല്‍ പെനിസിലിന്‍ ലഭ്യത ഉറപ്പാക്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കു മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളിക വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha






















