ജില്ലയില്‍ എലിപ്പനി പടരുന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിളിച്ച യോഗം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് കലക്ടറേറ്റില്‍

ജില്ലയില്‍ എലിപ്പനി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു. കലക്ടറേറ്റില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് യോഗം നടക്കുകയെന്ന് ജില്ല കലക്ടര്‍ യു.വി. ജോസ് അറിയിച്ചു.
എലിപ്പനിയെ കുറിച്ച് തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് നേരത്തേ അതിജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എലിപ്പനി കൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കന്‍പോക്‌സ് തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് ഈ വര്‍ഷത്തെ ആദ്യ എച്ച് 1 എന്‍ 1 മരണവും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആഗസ്റ്റ് 20 മുതല്‍ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയിരിക്കുകയാണ്. ആരോഗ്യവകുപ്പ് ഞായറാഴ്ച സ്ഥിരീകരിച്ച 11 മരണങ്ങളില്‍ രണ്ടുപേര്‍ ആഗസ്റ്റ് 28, 30 തീയതികളിലാണ് മരിച്ചത്. കോഴിക്കോട്ട് നാലുപേരും മലപ്പുറത്ത് രണ്ടും തിരുവനന്തപുരം, പാലക്കാട് ,തൃശൂര്‍,എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. സംസ്ഥാനത്താകെ നൂറു കണക്കിനാളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















