സുവര്‍ണ നാലപ്പാട്ട് ജന്മാഷ്ടമി പുരസ്‌കാരത്തുക ദുരിതാശ്വാസനിധിക്കു നല്‍കി

അഷ്ടമിരോഹിണിയുടെ ഭാഗമായി ബാലഗോകുലം ബാലസംസ്‌കാരകേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം ഡോ. സുവര്‍ണ നാലപ്പാട്ടിന് സമ്മാനിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതായിരുന്നു പുരസ്‌കാരം. ഇതില്‍ പുരസ്‌കാരത്തുക മുഴുവന്‍ പ്രളയദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതായി സുവര്‍ണ നാലപ്പാട്ട്.
പ്രശസ്ത കവയത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെ സഹോദരി അമ്മിണിയമ്മയുടേയും ആര്‍. ശങ്കറിന്റെ മന്ത്രിസഭയിലെ ഡെപ്യൂട്ടി ലീഡറായിരുന്ന കെ.ജി. കരുണാകരമേനോന്റേയും രണ്ടാമത്തെ മകളാണ് ശ്രീമതി. സുവര്‍ണ നാലപ്പാട്ട്.
50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതായിരുന്നു പുരസ്‌കാരം. ഇതില്‍ പുരസ്‌കാരത്തുക മുഴുവന്‍ പ്രളയദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതായി സുവര്‍ണ നാലപ്പാട്ട് മറുപടിപ്രസംഗത്തില്‍ പറഞ്ഞു.
ഗുരുവായൂര്‍ രുക്മിണി റീജന്‍സി ഹാളില്‍ നടന്ന സമ്മേളനം മാടമ്പ് കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലത്തിന്റെ സ്ഥാപകാചാര്യന്‍ നവതിയിലെത്തിയ എം.എ. കൃഷ്ണനാണ് പുരസ്‌കാരം നല്‍കിയത്. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. എം.എസ്. രാംമോഹന്‍ അധ്യക്ഷനായി. കെ.പി. ബാബുരാജന്‍, കേണല്‍ വേണുഗോപാല്‍, കെ. നിവേദിത, ജി.കെ. രാമകൃഷ്ണന്‍, ഹരീന്ദ്രന്‍, പി.ജി. ഷമ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha
























