കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറും സംസ്ഥാനത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അമേരിക്കയിൽ നിന്ന് ; ഗോവയില്‍ രാഷ്ട്രപതി ഭരണം നടത്തണമെന്ന് കോണ്‍ഗ്രസ്

ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറും സംസ്ഥാനത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അമേരിക്കയിൽ നിന്ന്. മന്ത്രിസഭാ യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കാനുള്ള അധികാരം മാത്രം ഇ.പി.ജയരാജന് നല്‍കി ഇ - ഫയലിംഗ് വഴിയാണ് മുഖ്യമന്ത്രി കേരളത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ ചികിത്സാര്‍ത്ഥം അമേരിക്കയിലുള്ള മനോഹര്‍ പരീക്കര്‍ ഗോവയുടെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് ബി.ജെ.പിയുടെ വാദം.
ഇരുരാജ്യങ്ങളിലെയും സമയത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് സംസ്ഥാനത്തിന് ഗുണകരമാകുന്നത്. പകല്‍ സമയങ്ങളില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ മറ്റ് മന്ത്രിമാര്‍ നിയന്ത്രിക്കുമ്ബോള്‍ രാത്രിയില്‍ മുഖ്യമന്ത്രിയും നിയന്ത്രിക്കും. ചുരുക്കി പറഞ്ഞാല്‍ 24 മണിക്കൂറും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ അഭാവം തീരപ്രദേശങ്ങളിലെ ഭരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി വിജയ് സര്‍ദേശായി പ്രതികരിച്ചച്ചു. സംസ്ഥാനത്തെ ഭരണം താറുമാറായെന്നും ഗോവയില്‍ രാഷ്ട്രപതി ഭരണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























