Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷക, തൊഴിലാളി മഹാറാലി ആരംഭിച്ചു; റാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നടക്കം ആയിരങ്ങള്‍

05 SEPTEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

ഡെല്‍ഹിയില്‍ കര്‍ഷക പ്രളയം. കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഡല്ഹിയില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ആരംഭിച്ചു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. കിസാന്‍ സംഘര്‍ഷ് റാലി എന്ന പേരില്‍ നടക്കുന്ന മാര്‍ച്ച് രാവിലെ എട്ടരയോടെ രാംലീല മൈതാനത്ത് നിന്ന് ആരംഭിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് (ബുധനാഴ്ച) രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നടക്കം ആയിരക്കണക്കിന് കര്‍ഷക, തൊഴിലാളികള്‍ ഡല്‍ഹിയില്‍ എത്തി. വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങി 15 ഇന ആവശ്യം മുന്‍നിര്‍ത്തിയാണ് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി.

മഹാ റാലിയില്‍ 3 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യ കിസാന്‍ സഭ, സി.ഐ.ടി.യു, എ.ഐ.എ.ഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. രാംലീല മൈതാനത്തുനിന്ന് രാവിലെ ആരംഭിക്കുന്ന റാലി 10 മണിയോടെ പാര്‍ലമന്റെ് സ്ട്രീറ്റിലെത്തും. തുടര്‍ന്ന് റാലിയെ വിവിധ സംഘടനകളുടെ നേതാക്കള്‍ അഭിസംബോധന ചെയ്യുമെന്നും സി.എ.ടി.യു പ്രസിഡന്റ് കെ. ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ലെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല എന്നിവര്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളികള്‍ കര്‍ഷകര്‍ കര്‍ഷകത്തൊഴിലാളികള്‍ എന്നീ സമൂഹത്തിലെ നിര്‍ണായക ഉത്പാദക ശക്തികള്‍ സംയുക്തമായി ഇത്തരമൊരു റാലി സംഘടിപ്പിക്കുന്നതെന്ന് കിസാന്‍ സഭ, സിഐടിയു നേതാക്കള്‍ പറഞ്ഞു.

മഹാരാഷ്ട്രയെ വിറപ്പിച്ച കര്‍ഷകറാലിയില്‍ പങ്കെടുത്തവരടക്കം ഡല്ഹിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് അമ്പതിനായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. കര്‍ഷകരേയും തൊഴിലാളികളേയും ബാധിക്കുന്ന 15 ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് റാലി നടത്തുന്നത്.കാര്‍ഷി            ക കടങ്ങളെഴുതി തള്ളുക, വിലക്കയറ്റം തടയുക തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (8 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (29 minutes ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (7 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (10 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (11 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (12 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (12 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends