ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രയ്‌ക്ക് അനുമതി ; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മൂന്ന് മാസത്തിനിടെ സന്ദർശിക്കുന്നത് മൂന്ന് രാജ്യങ്ങൾ

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രയ്‌ക്ക് അനുമതി നല്‍കി. പൊതുഭരണ വകുപ്പാണ് അനുമതി നല്‍കിയത്. ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളിലേക്കാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.
അതേസമയം സംസ്ഥാനം പ്രപളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോൾ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാര്‍ സജീവമായി നില്‍ക്കേണ്ട സാഹചര്യത്തില്‍ ടൂറിസം മന്ത്രിയുടെ വിദേശയാത്ര നടത്താനുള്ള തീരുമാനം വിവാദമാകുന്നു. ഈ മാസം ജപ്പാനും ഒക്ടോബറില്‍ സിംഗപ്പൂരും നവംബറില്‍ ചൈനയും സന്ദര്‍ശിക്കാനാണ് തീരുമാനം. ടൂറിസം എക്‌സ്‌പോ. ട്രാവല്‍ മാര്‍ട്ട് തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്രകള്‍.
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം എന്നാൽ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുന്നതിലെ അനൗചിത്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























