കുടിയന്‍മാര്‍ കനിഞ്ഞു, ബീവറേജസ് കോര്‍പ്പറേഷന്‍ അഞ്ച് കോടി കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ കൂടി നല്‍കി. അഞ്ചു കോടി രൂപയുടെ ചെക്ക് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ കോര്‍പറേഷന്‍ മാനേജിങ്ങ് ഡയരക്ടര്‍ സ്പര്‍ജന്‍ കുമാര്‍ വ്യവസായ മന്ത്രി ഇ പി ജയരാജന് കൈമാറി. മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എസ് യു രാജീവ്, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരും സംബന്ധിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ആദ്യം ഒരു കോടി കോര്‍പ്പറേഷന്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























