മുസ്ലിം ലീഗ് ഓഫീസില്‍ ബോംബും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍

ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസില്‍ ബോംബും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പി വി നൗഷാദ്, സെക്രട്ടറി പി സക്കരിയ, ജോയിന്‍ സെക്രട്ടറി എം കെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 28നാണ് ഇരിട്ടിയിലെ ഓഫീസില്‍ നിന്ന് ബോംബുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തത്. പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും കണ്ടെടുത്തത്.
https://www.facebook.com/Malayalivartha

























