ഒരുമയോടെ നിന്ന് മഹാപ്രളയത്തെ പ്രതിരോധിച്ച കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം

പ്രളയത്തെ ഒരുമയോടെ നിന്ന് പ്രതിരോധിച്ച് അതിജീവിച്ച കേരളത്തെ ഗവര്‍ണര്‍ പി സദാശിവം പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായ അര്‍ഥത്തില്‍ പ്രളയ കാലത്തെ രക്ഷാ പ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്തു.
സംസ്ഥാനത്തെ എല്ലാമന്ത്രിമാരും രാഷ്ട്രീയ നേതൃത്വങ്ങളും മുഖ്യമന്ത്രിക്കൊപ്പം നിന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ മാതൃകയാണ് കാട്ടിയത്. കേരളം നേരിട്ട മഹാപ്രളയത്തില്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സപോലും മാറ്റിവച്ചാണ് പിണറായി വിജയന്‍ നമ്മളോടൊപ്പം നിന്നതെന്നും ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























