പ്രളയക്കെടുതി; ഈ വര്‍ഷം സര്‍ക്കാര്‍ പണം നല്‍കുന്ന ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്നു മന്ത്രി എകെ ബാലന്‍

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പണം നല്‍കുന്ന ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്നു മന്ത്രി എകെ ബാലന്‍. നേരത്തെ ചലച്ചിത്രോല്‍സവം, സ്‌കൂള്‍ കലോല്‍സവം എന്നിവ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം നിലനിന്നതിനാല്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ ആശയക്കുഴപ്പം വെണ്ടെന്നും സര്‍ക്കാര്‍ പണം നല്‍കുന്ന ആഘോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ ഒഴിവാക്കിയ ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി നേരത്തേ ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ടാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതനുസരിച്ച് കലോല്‍സവങ്ങള്‍, ചലച്ചിത്ര മേള, ടൂറിസം വകുപ്പിന്റെ ആഘോഷപരിപാടികള്‍ എന്നിവ റദ്ദാക്കി.
https://www.facebook.com/Malayalivartha
























