നായർ സർവീസ് സെസൈറ്റിയുടെ കടിഞ്ഞാൺ ജി.സുകുമാരൻ നായരിൽ നിന്നും നഷ്ടമായി.. എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യമെന്ന 'മഹാസഖ്യം' ഒടുവില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുമ്പോള്‍..കോൺഗ്രസ് നേതാക്കളും ചരടുവലിച്ചു..

നായർ സർവീസ് സെസൈറ്റിയുടെ കടിഞ്ഞാൺ ജി.സുകുമാരൻ നായരിൽനിന്നും നഷ്ടമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് വെള്ളാപ്പള്ളി നടേശൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച നായരീഴവ സഖ്യം എൻ എസ് എസ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ച ദിവസമാണ് സുകുമാരൻ നായർക്കെതിരെ അതിഗുരുതരമായ അഭിപ്രായ ഭിന്നത ബോർഡ് അംഗങ്ങളിൽ നിന്നുണ്ടായത്. ബോർഡിനോട് ചോദിക്കാതെ ടെലിവിഷൻ ചാനലുകളിൽ വെള്ളാപ്പള്ളിയുടെ മകനെ പെരുന്നയിലേക്ക് മകനെ പോലെ സ്വാഗതം ചെയ്യും എന്ന് സുകുമാരൻ നായർ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും അഭിപ്രായം ഉയർന്നു.
വെള്ളാപ്പള്ളി എന്നും നായർ സമുദായത്തിന്റെ ഉന്നതിക്ക് ഒരങ്കം വച്ചയാളാണെന്നും ഇത്തരമാളുകളെ അകറ്റി നിർത്തുക തന്നെ വേണമെന്നും ബോർഡ് അംഗങ്ങൾ സുകുമാരൻ നായർക്ക് മൂന്നറിയിപ്പ് നൽകി. എന്നാൽ തുഷാറിനെയും വെള്ളാപ്പള്ളിയെയും സുകുമാരൻ നായർ അകറ്റിയത് ബി ജെ പിയോടുള്ള വിരോധം കാരണമാണെന്ന പ്രചരണം ഇറക്കിവിട്ടത് സുകുമാരൻ നായരുടെ ക്യാമ്പാണെന്ന് മനസിലാക്കുന്നു. എൻ എസ് എസ് ഡയറക്ടർ ബോർഡിൽ ഭൂരിഭാഗംപേരും ബി ജെ പിയെ അനുകൂലിക്കുന്നവരാണ്. വി ഡി. സതീശന് എതിരെ നായർ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ തെറ്റാണെന്നും ബോർഡിൽ അഭിപ്രായമുണ്ടായി. സമുദായ സംഘടനകള്‍ക്കിടയില്‍ വലിയ കൊട്ടിഘോഷങ്ങളോടെ തുടങ്ങിയ എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യമെന്ന 'മഹാസഖ്യം' ഒടുവില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുമ്പോള്‍,
അതിനുപിന്നിൽ എൻ എസ് എസ് ഡയറക്ടർ ബോർഡ് നടത്തിയ കൃത്യമായ കണക്കുകൂട്ടലുകളുടെയും രാഷ്ട്രീയ മുന്‍കരുതലിന്റെയും തന്ത്രമുണ്ട്. എസ്.എന്‍.ഡി.പിയുമായി കൈകോര്‍ക്കാനില്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളും ചരടുവലിച്ചു.എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം പത്രക്കുറിപ്പായി പുറത്തെത്തിയതോടെ തോറ്റത് സുകുമാരൻ നായരാണ്.തനിക്ക് ദോഷം വരുമെന്ന് മനസിലാക്കിയതോടെ ബോർഡിന്റെ നിർദ്ദേശ പ്രകാരം സുകുമാരന്‍ നായർ കൊണ്ടുവന്ന ഐക്യം വേണ്ടെന്ന പ്രമേയം എല്ലാവരും അംഗീകരിച്ചു. ഇതിലൂടെ ജനാധിപത്യ പരമായി എന്‍ എസ് എസ് തീരുമാനം എടുത്തുവെന്ന പ്രതീതിയും ഉണ്ടായി..
തല്‍കാലം ഇതിനോട് വെള്ളാപ്പള്ളി പ്രതികരിക്കില്ല. കരുതലോടെയാണ് വെള്ളപ്പാള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വെള്ളാപ്പള്ളിയുടെ നീക്കത്തില്‍ രാഷ്ട്രീയ ലക്ഷ്യം എന്‍ എസ് എസ് സംശയിക്കുന്നു. സമദൂരത്തില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം.ഐക്യനീക്കത്തിന്റെ പേരില്‍ സി പി എം നടത്തുന്ന രാഷ്ട്രീയ കളി ബോർഡ് തിരിച്ചറിഞ്ഞു-ഇത് മുൻകൂട്ടി കണ്ട ബി ജെ പി നേതൃത്വം ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ പെരുന്നയിലേക്കയച്ചു. ഐക്യ ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതിനു പിന്നില്‍ സി പി എം അജണ്ടയാണെന്ന് ബോർഡ് വിലയിരുത്തി. വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തി എന്‍.എസ്.എസിനെ ഇടതുപാളയത്തിലെത്തിക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബോർഡ് പിണറായിക്ക് ഹൃദയസ്തംഭനമുണ്ടാക്കിയ തീരുമാനം എടുത്തത്.
ശ്രീധരന്‍ പിള്ള പെരുന്നയില്‍ എത്തിയപ്പോള്‍ തന്നെ ഈ ഐക്യത്തിന് അന്ത്യം കുറിക്കാനുള്ള ഉറച്ച തീരുമാനം ബോർഡ് എടുത്തു കഴിഞ്ഞിരുന്നു. ശ്രീധരന്‍ പിള്ളയോട് ഇക്കാര്യം ചില ബോർഡ് അംഗങ്ങൾ അറിയിക്കുകയും ചെയ്തു.വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ നല്‍കി ആദരിച്ചത് ബോർഡ് സംശയത്തോടെയാണ് കണ്ടത്. വി.എസിന് പത്മവിഭൂഷന്‍ നല്‍കി സി.പി.എമ്മിനെ തണുപ്പിച്ചതുപോലെ, പത്മ പുരസ്‌കാരങ്ങളിലൂടെ സമുദായ നേതാക്കളെ വലയിലാക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ ബോർഡ്, തങ്ങള്‍ ആ കെണിയില്‍ വീഴില്ലെന്ന് ഉറപ്പിച്ചു. വെള്ളാപ്പള്ളിയുമായി കൈകോര്‍ത്താല്‍ അദ്ദേഹം എടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ എന്‍.എസ്.എസിന് കൂടി ബാധകമാകുന്ന അവസ്ഥ വരുമെന്ന ഭയവും ഡയറക്ടര്‍ ബോര്‍ഡിലെ എതിര്‍പ്പും സുകുമാരന്‍ നായരെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചു.
എസ്.എന്‍.ഡി.പി നേതൃത്വമുണ്ടാക്കിയ ബി.ഡി.ജെ.എസ് നിലവില്‍ ബി.ജെ.പിക്കൊപ്പമാണ്. രാഷ്ട്രീയമായ ഇത്തരം ചായ്വുകളോട് യോജിക്കാനാവില്ലെന്നും ഏതെങ്കിലും മുന്നണിയുടെ വാലാകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നുമാണ് എന്‍.എസ്.എസിന്റെ നിലപാട്. ഈ തീരുമാനം ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കുന്നത് കോണ്‍ഗ്രസിനാണ്. സമുദായ സംഘടനകള്‍ ഒന്നിക്കുന്നത് സി.പി.എമ്മിന് അനുകൂലമാകുമെന്ന പ്രചാരണം യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്‍.എസ്.എസ് പഴയപടിയായതോടെ ആ പേടി ഒഴിവായി.ഏതെങ്കിലും ഒരു ചേരിക്കൊപ്പം നിന്നാല്‍ തങ്ങളുടെ വില പോകുമെന്ന് ബോർഡിന് നന്നായറിയാം. 'സമദൂരം' എന്ന വജ്രായുധം വീണ്ടും പുറത്തെടുക്കുന്നതിലൂടെ ഏത് മുന്നണി അധികാരത്തില്‍ വന്നാലും സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ബോർഡ് വിശ്വസിക്കുന്നു. ഐക്യത്തിന്റെ പേരില്‍ സി പി എം വിരിച്ച വല കീറിമുറിച്ച് പെരുന്ന അതിന്റെ സ്വതന്ത്ര വഴി തിരഞ്ഞെടുക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ വോട്ടുബാങ്ക് സമവാക്യങ്ങള്‍ വീണ്ടും മാറിമറിയുകയാണ്.എന്‍ എസ് എസിന്റെ വിശദീകരണം ഇപ്രകാരമാണ്.
പല കാരണങ്ങളാലും പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ തന്നെ വ്യക്തമാകുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എന്‍എസ്എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ഉള്ളതിനാല്‍. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എന്‍ഡിപിയോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പില്‍ എന്‍എസ്എസ് വ്യക്തമാക്കുന്നത്.സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ ഐക്യത്തിലാകാന്‍ തീരുമാനിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്‍എസ്എസുമായുള്ള ഐക്യത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പെരുന്നയില്‍ പോയി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഐക്യത്തില്‍നിന്ന് പിന്മാറുന്നതായി എന്‍എസ്എസ് നിലപാട് കൈക്കൊള്ളുന്നത്. ചുരുക്കത്തിൽ സുകുമാരൻ നായർ എൻ.എസ്. എസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്. പെരുന്ന ആസ്ഥാനത്ത് ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ ഇതിന്റെ ഉത്തരം ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്നാണ് സൂചന. സുകുമാരൻ നായരെ മേഘപാളികളിൽ തടങ്കലിലാക്കിയത് സി പി എമ്മും മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയനുമാണ്. പെരുന്നക്ക് അകത്തും പുറത്തും പ്രചരിക്കുന്ന കഥകൾ സത്യമാണെങ്കിൽ തർക്കങ്ങൾ സൃഷ്ടിച്ചത് സി പി എം തന്നെയാണ്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂത്ത സഹോദരൻ പ്രമുഖ കരാറുകാരൻ കലഞ്ഞൂർ മധുവാണ് സുകുമാരൻ നായരുടെ ഉറ്റ ബന്ധുവിനെതിരെയുള്ള ക്രിമിനൽ കേസിന്റെ സംവിധാനം നിർവഹിച്ചത്. കേസിലൂടെ സുകുമാരൻ നായരെ ട്രാപ്പിലാക്കുകയായിരുന്നു പിണറായിയുടെ ഉദ്ദേശ്യം. വെള്ളാപ്പള്ളി നടേശനുമായി ചേർന്ന് പിണറായി ഒപ്പിച്ച പണിയാണ് സുകുമാരൻ നായർക്ക് കിട്ടിയതെന്ന് മനസിലാക്കുന്നു.പൊതുവേ ആർ എസ് എസുകാരൻ എന്നറിയപ്പെടുന്ന സുകുമാരൻ നായരെ സി പി എമ്മുകാരനാക്കാനുള്ള തന്ത്രമാണ് പിണറായി വെള്ളാപ്പള്ളിയുടെ സഹായത്തോടെ നടത്തിയത്. ഇത് എൻ എസ് എസിൽ കലാപത്തിന് കാരണമാകുമെന്ന് പിണറായിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ നടന്നത്. എന്തു പ്രതിഷേധം വന്നാലും നേരിട്ടുകൊള്ളാമെന്നാണ് സുകുമാരൻ നായരുടെ നിലപാട്. മറ്റാരും വ്യക്തമാക്കാത്ത വിധത്തില്‍ തങ്ങളുടെ രാഷ്ട്രീയനിലപാട് പറഞ്ഞുകഴിഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. സി പി എമ്മിന് പിന്തുണ നിലപാടില്‍ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പൂഞ്ഞാറില്‍ ‘പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരന്‍ നായര്‍ രാജിവെയ്ക്കണ’മെന്ന് ബാനറും ഉയര്‍ന്നു. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന തലക്കെട്ടോടുകൂടിയായിരുന്നു ബാനര്‍. ഫ്‌ളക്‌സുകളൊക്കെ വരട്ടെ, തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, നിലപാട് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെ നേരിട്ടോളാം എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.എല്‍ഡിഎഫ് സര്‍ക്കാരുമായി ഒന്‍പതാണ്ടായി തുടരുന്ന അകൽച്ച പരിഹരിച്ച് എന്‍എസ്എസ് സമദൂരത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ശബരിമലയില്‍ വിശ്വാസം, ആചാരം എന്നിവ സംരക്ഷിച്ച് വികസനം കൊണ്ടുവരാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയതിലാണ് സമുദായത്തിന് അകത്തുനിന്നു തന്നെ വിമര്‍ശനങ്ങളും മുറുമുറുപ്പും ഉയര്‍ന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുമാറ്റം അംഗീകരിച്ച് പ്രശംസിക്കുകയും ചെയ്താണ് അദ്ദേഹം ഇടതുപിണക്കത്തിന് അറുതിവരുത്തിയത്.
എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തോടും സഹകരിക്കുന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്.സ്വർണപാളി വിഷയത്തിലും സർക്കാരിന് അനുകൂലമായ നിലപാടാണ് ജി.സുകുമാരൻ നായർ സ്വീകരിച്ചത്. ജി. സുകുമാരൻ നായരും പിണറായിയും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് മനസിലാക്കുന്നത്.2026 ൽ അധികാരത്തിൽ തിരിച്ചെത്താൻ തയ്യാറെടുക്കുന്ന പിണറായി ആരെയും കൈയിലെടുക്കുന്ന മൂഡിലാണ്. ഇതിൽ കുഴപ്പക്കാരെ കണ്ടെത്തി ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ഉദ്ദേശ്യം. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ ഈ തന്ത്രം വിജയിച്ചു. അതിന് ശേഷമാണ് സുകുമാരൻ നായരെ വീഴ്ത്തിയത്. കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുക എന്ന നയമാണ് പിണറായി പിന്തുടരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയെ ഏറെ ബുദ്ധിമുട്ടിച്ചത് സുകുമാരൻ നായരാണ്. പിണറായിക്ക് ഭരണ തുടർച്ച കിട്ടില്ലെന്ന് തന്നെ എല്ലാവരും വിശ്വസിച്ചു. വെള്ളാപ്പള്ളി പക്ഷേ പിണറായിയെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല.ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞെങ്കിലും ഒരിക്കലും സർക്കാരിനെ നടുകടലിനും ചെകുത്താനുമിടയിലാക്കിയിട്ടില്ല. അന്നു മുതൽ പിണറായി നോക്കിവച്ചതാണ് സുകുമാരൻ നായരെ. വിദ്യാഭ്യാസ മന്ത്രിമാരായി രണ്ട് നായർ സമുദായംഗങ്ങളെ നിയമിച്ചതു തന്നെ സുകുമാരൻ നായരെ സഹായിക്കാൻ വേണ്ടിയാണ്. മന്ത്രി വി ശിവൻ കുട്ടിയുടെ പെരുമാറ്റം കണ്ടാൽ എൻ. എസ് എസ് നേതാവാണെന്ന് തോന്നി പോകും. മന്ത്രി ബിന്ദുവിന്റെ കാര്യവും ഇങനെ തന്നെയാണ്. എൻ എസ് എസിന്റെ ആവശ്യങ്ങൾക്ക് പിണറായി സർക്കാർ എന്നും ചെവി കൊടുത്തിരുന്നു. മന്ത്രി കെ ബി. ഗണേഷ് കുമാറിലൂടെയാണ് സർക്കാർ നായർ സർവീസ് സൊസൈറ്റിയിൽ ആശയവിനിമയം നടത്തുന്നത്. സുകുമാരൻ നായരെ ബി ജെ പി പാളയത്തിൽ നിന്ന് ഇടതുപാളയത്തിൽ എത്തിച്ചതു തന്നെ ഗണേഷ് കുമാറാണ്. എന്നും സുകുമാരൻ നായരുടെ വിളിപ്പുറത്ത് ഗണേഷ് ഉണ്ടായിരുന്നു. തന്റെ ഉറ്റ ബന്ധു സർട്ടിഫിക്കേറ്റ് വിവാദത്തിൽ അകപ്പെട്ടപ്പോഴും സുകുമാരൻ നായർക്ക് ആശ്രയം ഗണേഷായിരുന്നു. അതേ സമയം സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിണറായി പിൻവലിക്കില്ല. ഇത് തെറ്റായ കീഴ് വഴക്കമുണ്ടെന്നാണ് പിണറായി പറയുന്നത്. അതേസമയം സുകുമാരൻ നായരെ ഉപദ്രവിക്കില്ല. എൻ എസ്. എസി ന്റെ ഏത് ആവശ്യവും അംഗീകരിക്കാൻ പിണറായി തയ്യാറാണ്. സംഘടനയിൽ ഭിന്നിപ്പുണ്ടാക്കണമെന്ന ചിന്ത മാത്രമാണ് പിണറായിക്കുള്ളത് . ഇത് സാധ്യമാവുകയും ചെയ്തു. ധനലക്ഷ്മി ബാങ്കിന്റെ ചെയർമാൻ കൂടിയായ മധുവിനെ അതിന് ഉപയോഗിച്ചെന്ന് മാത്രം. ഇനി സംഘടനക്കുള്ളിൽ ഉണ്ടായ ഭിന്നിപ്പ് സുകുമാരൻ നായർക്ക് അതിജീവിക്കാൻ കഴിയുമോ എന്ന് കണ്ടറിഞാൽ മതി.
https://www.facebook.com/Malayalivartha
























