രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍

മൂന്നാം ബലാത്സംഗേക്കസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍. 'വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്' എന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
കൂടാതെ എത്ര കാലം കള്ള കേസില്‍ അകത്തിട്ടാലും അവന്‍ തിരിച്ചു വരുമെന്നും സത്യം തെളിയിച്ചു തിരിച്ചടിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കുറിച്ചു. തുടക്കം മുതലേ രാഹുല്‍ മാങ്കൂട്ടത്തിന് സപ്പോര്‍ട്ടായി രാഹുല്‍ ഈശ്വര്‍ ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നല്‍കിയ യുവതിയെ സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ജയിലിലും രാഹുല്‍ കിടന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















