ജനസേന എംഎല്‍എ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി

ജനസേന എംഎല്‍എ അരവ ശ്രീധര്‍ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്ത്. എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് ആരോപണം.
2024ല്‍ കൊഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തന്നെ ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തന്നെ ഒരു കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അരവ ശ്രീധര്‍ തന്നെ ആക്രമിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയായെന്നും എംഎല്‍എ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. തന്നെ വിവാഹമോചനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ വിളിച്ചതായും വിവാഹം കഴിക്കാമെന്ന് എംഎല്‍എ വാഗ്ദാനം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















