നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?

എന്താണ് ഇനി മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി . ജാമ്യം കിട്ടി പുറത്തിറങ്ങുന്നതോടെ നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക?
. പാലക്കാടൻ കോട്ടയിൽ ഷാഫി പടുത്തുയർത്തിയ ആത്മബന്ധത്തിൻ്റെ കരുത്തിലാണ് തൻ്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹം കൈപിടിച്ചു കയറ്റിയത്.പാലക്കാട്ടെ വോട്ടർമാർക്ക് ഷാഫിയോട് തോന്നിയ വൈകാരിക ബന്ധം രാഹുലിലൂടെ നിലനിർത്താമെന്നായിരുന്നു കോൺഗ്രസ് കണക്കുകൂട്ടിയത്. എന്നാൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ,
അത് ഷാഫി പറമ്പിൽ എന്ന നേതാവിനും വലിയൊരു രാഷ്ട്രീയ ആഘാതമായി മാറി. തൻ്റെ പിൻഗാമിയെ കണ്ടെത്തുന്നതിൽ ഷാഫിക്കുണ്ടായ ഈ ജാഗ്രതക്കുറവ് പാർട്ടിക്കുള്ളിലും വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പകരക്കാരൻ ആര് ? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. കാത്തിരുന്നാലേ ഇതിനുള്ള മറുപടികൾ ലഭിക്കുകയുള്ളു . അതേസമയം മത്സരിച്ചില്ലെങ്കിലും പ്രചാരണത്തിൽ രാഹുൽ നിറഞ്ഞു നിൽക്കും.
പക്ഷെ ജാമ്യത്തിലിറങ്ങിയാലും രണ്ട് വർഷത്തിന് മേലെ ശിക്ഷ ലഭിച്ചാൽ അംഗത്വം നഷ്ടപ്പെടും. രാഹുൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകൾ നേരത്തെ നൽകിയിരുന്നു.ഇതിനിടെയാണ് അറസ്റ്റിലായത്. മൂന്നു മുന്നണികള്‍ക്കും പാലക്കാട് സ്ഥാനാർഥി നിർണയം കടുകട്ടിയാണ്. രാഹുലിന്റെ ഇഫക്ട് മറികടക്കുന്നയാളിനെ കോൺഗ്രസിന് വേണം. എൽഡിഎഫിനും ബിജെപിക്കും പീഡനക്കേസ് പ്രയോജനപ്പെടുത്താൻ പറ്റിയവരും വേണം. മൂന്ന് മുന്നണികളുടെയും അന്തിമ പട്ടികയില്‍ രണ്ട് വീതം പേരുകള്‍ മാത്രമാണെന്നാണ് വിവരം.രാഹുൽ വിവാദം മറികടക്കാൻ കെ. മുരളീധരന് കഴിയുമോ ?
ഇതാണ് കോൺഗ്രസ് ആലോചന. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെങ്കിൽ പാലക്കാട് മത്സരരംഗത്തിറക്കാൻ ഡിസിസി ആലോചിക്കുന്നുണ്ട്. മറ്റൊരു പേര് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടേതാണ്. ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കൂടിയാണ് സന്ദീപ് എന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha


























