ഓക്സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു; ചമ്പക്കുളത്ത് ആംബുലൻസിനുള്ളിൽ രോഗി വെന്തു മരിച്ചു

ആലപ്പുഴയിലെ ചമ്പക്കുളത്ത് ആംബുലൻസിനു തീപിടിച്ചു രോഗി വെന്തു മരിച്ചതായി റിപ്പോർട്ടുകൾ. രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടെ അപ്രതീക്ഷിതമായി സിലിണ്ടർ പൊട്ടിത്തെറിച്ചതായിരുന്നു അപകടം ഉണ്ടാകാനിടയാക്കിയ സാഹചര്യം.
അതേസമയം അപകടത്തില്‍ കൂടെയുണ്ടായിരുന്ന നഴ്സിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് സമീപത്തെ കടയും കാറും മൂന്നു ബൈക്കുകളും തീപിടിച്ചുകത്തി.
https://www.facebook.com/Malayalivartha
























