അന്ധവിശ്വാസത്തില്‍ കഴിഞ്ഞ കുടുംബം; ദൈവപ്രീതിക്കായി 40 ദിവസമായി നടത്തിവന്നിരുന്ന ഉപവാസത്തില്‍ മകന്‍ വിശന്നുമരിച്ചു

അമേരിക്കയിലെ വിസ്‌കോന്‍സിനിലെ റീഡ്ബര്‍ഗിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. കടുത്ത അന്ധവിശ്വാസത്തില്‍ കഴിഞ്ഞിരുന്ന കുടുംബം ദൈവപ്രീതിക്കായി 40 ദിവസമായി നടത്തിവന്നിരുന്ന ഉപവാസത്തില്‍ മകന്‍ വിശന്നുമരിക്കുകയായിരുന്നു. മറ്റൊരു മകനെ അത്യാസന നിലയില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജൂലൈ 19 മുതലാണ് ഭക്ഷണവും വെള്ളവും ഉപക്ഷേിച്ച് കുടുംബം ഉപവാസം തുടങ്ങിയത്. എന്നാല്‍, ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയിലാകുകയും വിശപ്പ് സഹിക്കാനാകാതെ മൂത്ത മകന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മകന്‍ മരിച്ച വിവരം പിതാവാണ് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഭാര്യയേയും 11 കാരനായ മകനെയും വൃത്തിഹീനമായ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















