പ്രളയമുണ്ടായതിന് എന്തിനാ ജുഡീഷ്യല്‍ അന്വേഷണം മഴ എങ്ങനെ വന്നെന്ന് അറിയാനാണോ; അതിന് മുടക്കാന്‍ പണമില്ലെന്നും മന്ത്രി എംഎം മണി

പ്രളയമുണ്ടായതിന് എന്തിനാ ജുഡീഷ്യല്‍ അന്വേഷണം മഴ എങ്ങനെ വന്നെന്ന് അറിയാനാണോ ജുഡീഷ്യല്‍ അന്വേഷണം വേണ്ട, അതിന് മുടക്കാന്‍ പണമില്ല; വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി എം.എം. മണി തുറന്നടിച്ചു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതിന്റെ കാരണം അറിയാം. വേല ഞങ്ങടെയടുത്ത് വേണ്ട. 1924ലെ പ്രളയത്തെ മറച്ചുവെച്ചാണ് ഇവര്‍ വര്‍ത്തമാനം പറയുന്നത്; പ്രതിപക്ഷ ആവശ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഗ്രഹണസമയത്ത് ഞാഞ്ഞൂലുകള്‍ക്കും വിഷമാണെന്ന് പറഞ്ഞതുപോലെയാണ് പരിസ്ഥിതിവാദികളുടെ ഇടപെടല്‍. ഇവര്‍ക്ക് മറുപടി പറയലല്ല തന്റെ പണി.
ഇടുക്കിയില്‍ സബ് കലക്ടര്‍ക്ക് ഒഴിപ്പിക്കാന്‍ കഴിയാത്തത് പ്രകൃതി ഒഴിപ്പിച്ചെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് വേറെ പണിയുണ്ടെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി പോയതോടെ എല്ലാം അവതാളത്തിലായെന്നാണ് പുതിയ ആരോപണം. ദിവസവും മുഖ്യമന്ത്രി വിളിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം.അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്ന് വിശദീകരിക്കാനാണ് മന്ത്രി മാത്യു ടി. തോമസുമൊന്നിച്ച് മന്ത്രി മണി വാര്‍ത്തസമ്മേളനം നടത്തിയത്.
https://www.facebook.com/Malayalivartha






















