Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഇവിടെ കല്യാണം അവിടെ പാലുകാച്ചല്‍...സര്‍ക്കാര്‍ പൈസക്കായി പാവപ്പെട്ടവരെ പിഴിയുമ്പോള്‍ പിണറായിയുടെ മൂക്കിന് താഴെ ലക്ഷങ്ങളുടെ ധൂര്‍ത്ത്: ഇന്നോവ വണ്ടിക്ക് യാത്രാ സുഖം പോരെന്ന വാദവുമായി സാക്ഷരാ മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല

08 SEPTEMBER 2018 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

ട ല്‍ പേര് തുടങ്ങുന്നവര്‍ സി പി എമ്മിനെ പ്രതിസന്ധിയിലാക്കുന്നു. ശശി, ശ്രീകല അങ്ങനെ നീളുന്നു. എന്നാല്‍ സാക്ഷരാ മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകലയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയേക്കും. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവരെയെല്ലാം സി പി എം ഭയക്കുന്ന പശ്ചാത്തലത്തിലായിരിക്കും നടപടി. സ്വന്തം കാര്‍ ആഢംബരമാക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കി എന്നാണ് ശ്രീകലക്കെതിരെയുള്ള പുതിയ വിവാദം.

സര്‍ക്കാര്‍ കോളേജില്‍ അധ്യാപികയായ ഇവര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ്. ശ്രീകല മുമ്പും വിവാദനായികയാണ്. മുന്‍ ധന സെക്രട്ടറി കെ എം എബ്രഹാമില്‍ നിന്നും സ്ത്രീ പഠനകേന്ദ്രം എന്ന സി പി എം പോഷക സംഘടനക്ക് വേണ്ടി യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ലക്ഷകണക്കിന് രുപയുടെ ഫണ്ട് സംഘടിപ്പിച്ചതിന്റെ പേരില്‍ എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പോയതോടെ കേസന്വേഷണം പാതിവഴിയിലായി.

ഇപ്പോള്‍ മിഷന്‍ ഡയറക്ടറുടെ കാര്‍ ലക്ഷങ്ങള്‍ ചെലവാക്കി മോടിപിടിപ്പിക്കാന്‍ ദേശാഭിമാനിയില്‍ പരസ്യം നല്‍കിയാണ് ശ്രീ കല വിവാദത്തിലായത്. സാധാരണ സര്‍ക്കാര്‍ കാറുകള്‍ ആവശ്യത്തിലധികം മോടിപിടിപ്പിക്കാറില്ല. അത് സര്‍ക്കാരിന്റെ വകയായതു കൊണ്ടു തന്നെയാണ് അങ്ങനെ ചെയുന്നത്. അഥവാ മോടിപിടിപ്പിച്ചാല്‍ തന്നെ അതിന് വേണ്ടി പണം ചെലവാക്കി പരസ്യം നല്‍കാറില്ല. ദേശാഭിമാനിയില്‍ 40,000 രൂപ മുടക്കിയാണ് ശ്രീകല പരസ്യം കൊടുത്തത്. ഇത് കേട്ടുകേഴ്വി ഇല്ലാത്ത സംഭവമാണ്. ഇന്നോവ കാറാണ് ഇവര്‍ ഉപയോഗിക്കുന്നത്.

ശ്രീകലയുടെ ഔദ്യോഗിക കാറിന് ആറ് വര്‍ഷത്തെ പഴക്കമുണ്ട്. അതില്‍ അലോയ് വീല്‍, ഫ്‌ലോറിംഗ് മാറ്റ്, സണ്‍ ഫിലിം ,സെന്‍സര്‍, ക്യാമറ, നാവിഗേഷന്‍ സംവിധാനം തുടങ്ങിയവ സ്ഥാപിക്കാനാണ് തീരുമാനം. 6 വര്‍ഷം പഴക്കമുള്ള കാറില്‍ ഇത്തരം സാധനങ്ങള്‍ ഘടിപ്പിക്കാറില്ല. കാരണം ഒന്‍പത് വര്‍ഷം കഴിഞ്ഞാല്‍ കാര്‍ മാറ്റാന്‍ അധികാരമുണ്ട്. അഥവാ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അക്കാര്യം പരമരഹസ്യമായി നിര്‍വഹിക്കാമായിരുന്നു. സംഭവം മലയാള മനോരമ വാര്‍ത്തയാക്കിയതോടെയാണ് സഖാവ് ബുദ്ധിമുട്ടിലായത്. ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചക്രശ്വാസം വലിക്കുമ്പോഴാണ് സാക്ഷരതാ മിഷന്‍ അധ്യക്ഷയുടെ ധൂര്‍ത്ത്.

മാത്രവുമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നവകേരള നിര്‍മ്മിതിക്കായി ശമ്പളം പിടിച്ചു വാങ്ങാനും സര്‍ക്കാര്‍ നീക്കമുണ്ട്. ഇനി ശ്രീകല പരസ്യത്തിലെ കാര്യങ്ങള്‍ വേണ്ടെന്നു വച്ചാല്‍ തന്നെ പാര്‍ട്ടിയും അവരും നാറി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നവരെ മുന്നോട്ട് പോകാന്‍ അനുവദിക്കേണ്ടെന്നാണ് സി പി എം നിലപാട്. അത് ശശിയായാലും ശ്രീകലയായാലും അങ്ങനെ തന്നെ. എസില്‍ പേര് തുടങ്ങുന്നവരെ ശ്രദ്ധിക്കണണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടി സഖാക്കളുടെ വിമര്‍ശനങ്ങള്‍ പോലും കേള്‍ക്കുന്ന തരത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

കാറുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ശ്രീകലയുടെ തീരുമാനം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സണ്‍ ഫിലിം ഇല്ലാതാക്കിയത്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ വന്നാല്‍ അത് കൂടുതല്‍ വെല്ലുവിളിയായി തീരും. ശ്രീകല പാര്‍ട്ടി യോഗങ്ങളിലെ സ്ഥിരം പ്രാസംഗികയാണ്. കോടിയേരിയുമായി നല്ല ബന്ധമാണുള്ളത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (4 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (27 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (47 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (56 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends