ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം കോണ്‍ഗ്രസും എല്‍.ഡി.എഫും തള്ളി, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാകും ഹര്‍ത്താല്‍

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് പത്തിനു നടത്തുന്ന ഹര്‍ത്താലില്‍ നിന്നു പ്രളയക്കെടുതിയില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം കോണ്‍ഗ്രസും എല്‍.ഡി.എഫും തള്ളി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാക്കാതെ ഹര്‍ത്താല്‍ നടത്തുമെന്നാണു നിലപാട്. എ.ഐ.സി.സി. പ്രഖ്യാപിച്ച സമരത്തില്‍നിന്നു കേരളത്തെ ഒഴിവാക്കാന്‍ കഴിയില്ലെന്നു കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസനും യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനും അറിയിച്ചു.
ബന്ദ് കേരളത്തില്‍ ഹര്‍ത്താലായിരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു സമയം. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാകും ഹര്‍ത്താല്‍ നടത്തുകയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha






















