ഇന്നും നാളെയുമായി സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും... 164 സീറ്റുകളില്‍ 71 സീറ്റുകളിലേക്ക് ഇന്ന് പ്രവേശനം; 550 സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരും; പ്രവേശനം ലഭിച്ചിട്ടുള്ള 93 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല

ഇന്നും നാളെയുമായി സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. 164 സീറ്റുകളില്‍ ബാക്കി 71 സീറ്റുകളിലേക്കാണ് ഇന്ന് പ്രവേശം. സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്റ്റേ സുപ്രീം കോടതി ബുധനാഴ്ചവരെ നീട്ടിയിരിക്കുകയാണ്.
അതിനാല്‍ തന്നെ 550 സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ സ്‌പോട്ട് അഡ്മിഷനിലൂടെ സര്‍ക്കാര്‍ കോളെജുകളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള 93 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. അല്‍ അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്‌ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്റ്റേ ഇന്നലെയാണ് സുപ്രീം കോടതി നീട്ടിയത്.
https://www.facebook.com/Malayalivartha






















