എച്ച്‌ഡിഎഫ്‌സി ബാങ്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് ലോട്ടറി അടിച്ചു... 500 പിന്‍വലിച്ചവര്‍ക്ക് 2000 രൂപ; 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000 രൂപ; 20000 പിന്‍വലിച്ചപ്പോള്‍ 80000... മണിക്കൂറിനകം എടിഎം കാലി; ബാങ്കിന് സംഭവിച്ചത് ലക്ഷങ്ങളുടെ നഷ്ടങ്ങൾ

റാഞ്ചി ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് എടിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ലോട്ടറി അടിച്ചത്. 500 പിന്‍വലിച്ചവര്‍ക്ക് 2000 രൂപ, 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000 രൂപ കിട്ടി 20000 പിന്‍വലിച്ചപ്പോള്‍ 80000. 12 മണിക്കൂറിനകം എടിഎം കാലിയായി.
ഇതോടെ ബാങ്കിന് നഷ്ടം 25 ലക്ഷം രൂപ. അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്‌ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധത്തില്‍ നിറച്ചതാണ് ഇടപാടുകാരെ ഞെട്ടിച്ചത്. എടിഎമ്മില്‍ ലോട്ടറിയാണെന്നറിഞ്ഞ് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം മനസിലായത്. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്.അതുകൊണ്ട് തന്നെ ഏജന്‍സി ജീവനക്കാരുടെ പഴവ് മൂലം നഷ്ടമുണ്ടായാല്‍ ആ തുക തിരിച്ചുപിടിക്കേണ്ടത് ഏജന്‍സിയില്‍ നിന്ന് തന്നെയാണ്.
അധിക പണം കിട്ടുന്നുവെന്നറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ വിവരം അറിഞ്ഞെത്തി പണം പിന്‍വലിച്ചു. പണം പിന്‍വലിച്ചവരുടെ വിവരം ശേഖരിച്ച് അധികമായി ലഭിച്ച പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒ തയ്യാറാകുന്നില്ലെങ്കിലും ബാങ്ക് ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha






















