Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഫ്രോങ്കോയ്‌ക്കെതിരെ മൊഴികള്‍ നല്‍കി മടുത്ത കന്യാസ്ത്രീകള്‍ തെരുവിലേക്ക്; പോലീസ് ഫ്രാങ്കോയെ രക്ഷിക്കാന്‍ നാണംകെട്ട കളികള്‍ നടത്തുന്നുവെന്നും ആരോപണം; ഹൈക്കോടതി വളപ്പിലാണ് സമരം ആരംഭിച്ചിരിക്കുന്നത്

08 SEPTEMBER 2018 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ... ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

പൊതുസമൂഹത്തിന്റെ ഇടയിലേക്ക് നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍. ഫ്രാങ്കോയുടെ അറസ്റ്റിന് തടയിടുന്നത് പിണറായിയുടെ ഓഫീസെന്നും ആരോപണം. അഞ്ചുവട്ടം കന്യസ്ത്രീയുടെ മൊഴിയെടുത്തിട്ടും വാദിയെ പ്രതിയാക്കുന്ന പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഹൈക്കോടതി വളപ്പിലാണ് സത്യാഗഹം ഇരിക്കുന്നത്. കുറവിലങ്ങാട് മഠത്തിലെ കന്യസ്ത്രീകളും അവരുടെ വീട്ടുകാരുമാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വിപാപത്തോടെ പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ സമരത്തിനിറങ്ങുകയാണെന്നും പറഞ്ഞു.ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനില്ക്കുന്ന അഞ്ച് കന്യാസ്ത്രീകളുടേതാണ് പ്രതികരണം.

ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീയൊടൊപ്പം ഉറച്ചുനില്ക്കും. കേസ് അട്ടിമറിക്കാന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൊച്ചിയില്‍ കെ സി ആര് എം നടത്തുന്ന പ്രതിഷേധ ധരണയില്‍ പങ്കെടുക്കുമെന്നും കന്യാസ്ത്രീകള് പറഞ്ഞു.കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ കന്യാസ്ത്രീകള്‍ കുറവിലങ്ങാടുനിന്ന് എട്ടുമണിയോടെ പുറപ്പെട്ടു. പത്തുമണിയോടെയാകും പ്രതിഷേധം ആരംഭിച്ചു. സഭാ നേതൃത്വം ഇടപെട്ട് വിഷയത്തില് തീരുമാനമുണ്ടാക്കുമെന്നായിരുന്നു ആദ്യഘട്ടത്തില് കന്യാസ്ത്രീകളുടെ പ്രതീക്ഷ. എന്നാല് സഭാനേതൃത്വം പരാതി അവഗണിച്ചതോടെ ഇതു നഷ്ടപ്പെട്ടു. പിന്നീടാണ് അവര് നിയമസംവിധാനത്തെ സമീപിച്ചത്

.
നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാല് ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില് ഒരാള് തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറുപേര് ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്. ഇതോടെ വിഷയം കൂടുതല്‍ നാറുമെന്നതില്‍ തര്‍ക്കമില്ല. സഭാനേതൃത്വം പ്രതിസന്ധിയിലാണ്. കന്യാസ്രീകള്‍ക്ക് നീതി നല്‍കാന്‍ സഭ ഇടപെടണമെന്ന് ഫാ. പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് അനുമതി നല്‍കാത്ത പക്ഷം അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിയുമെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു. ഭരണമുന്നണിയില്‍ നിന്ന് ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു.
കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും വൈക്കം ഡിവൈഎസ്പി സുഭാഷിനും സംഘത്തിനും പരാതിയുണ്ട്. അന്വേഷണ സംഘത്തിന്റെ രഹസ്യ റിപ്പോര്‍ട്ടുകള്‍ പോലും ചോരുന്നുണ്ട്. ഉന്നതര്‍ ഈ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നു. ഇതുമൂലം അന്വേഷണ സംഘത്തിന് കടുത്ത ഭീഷണിയുണ്ടെന്നും ഒരാഴ്ച മുമ്പ് അന്വേഷണസംഘം തന്നെ വെളിപ്പെടുത്തിയിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (8 minutes ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (28 minutes ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (36 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (42 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (1 hour ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (1 hour ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (2 hours ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (2 hours ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (2 hours ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (3 hours ago)

Malayali Vartha Recommends