എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി ; അനാരോഗ്യം കാരണം പരിപാടികള്‍ റദ്ദാക്കി എന്ന് വിശദീകരണം

ലൈംഗികാരോപണത്തിന് വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. വിശദീകരണത്തിൽ അനാരോഗ്യം കാരണം പരിപാടികള്‍ റദ്ദാക്കി എന്ന് പറയുന്നു.
ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം എ.കെ. ബാലന്, പി.കെ. ശ്രീമതി എന്നിവരെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുപരിപാടികള്‍ റദ്ദാക്കികൊണ്ടുള്ള നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വെള്ളിയാഴ്ച ശശിക്കെതിരെ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























