ക്രൂരമായ കൊലപാതകം; മൂവാറ്റുപുഴയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി.സി ബസിന് താഴെ യുവാവിനെ കൊന്നുതള്ളിയ നിലയിൽ...

റോഡിൽ പാർക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി.സി ബസിന് താഴെയാണ് മൃതദേഹം കണ്ടത്. മാറാടി പൊട്ടേ കണ്ടത്തിൽ ഫക്കീർ റാവുത്തറുടെ മകൻ പി.പി.അഷറഫാണ് കൊല്ലപ്പെട്ടത്. കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം 130 ജംഗ്ഷൻ ബൈപാസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ബസിന്റെ അടിയിൽ യുവാവിന്റ മൃതദേഹം കണ്ടെത്തി.
കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 4 ന് ബസ് പരിശോധനക്കെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്.
വയറിന്റെ വലത് ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മത്സ്യ വില്പനയും ആക്രി വ്യാപാരവും ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്സവപ്പറമ്പുകളിലും പൊതുപരിപാടികളിലും റോഡിൽ വലിയ ചിത്രങ്ങൾ വരച്ചും ഇയാൾ പണം സമ്പാദിച്ചിരുന്നു. സംഭവസ്ഥലത്ത് മൂവാറ്റുപുഴ ഡി.വൈ.എസ്.പി ബിജുമോൻ, സി.ഐ ജയകുമാർ.സി എന്നിവരെത്തി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha






















