പാലക്കാട് ജില്ലയില്‍ ഔദ്യോഗികപക്ഷം ശക്തിപ്പെടുത്താന്‍ തോളോട് തോള്‍ നിന്ന് പൊരുതിയവരാണ് എ.കെ ബാലനും പി.കെ ശശിയും, ഉറ്റചങ്ങാതിയും തന്നെ കൈവിട്ടപ്പോള്‍ 'എന്നാലും ബാലാ... എന്നോടിത് വേണോ' എന്ന അവസ്ഥയിലായി ശശി

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ നിയമമന്ത്രി എ.കെ ബാലനും കൈവെടിഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതിയില്‍ താന്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്തി എ.കെ ബാലന്‍ വ്യക്തമാക്കി. പരാതി താന്‍ അന്വേഷിക്കുന്നത് കൊണ്ട് നിയമപരമായ പ്രശ്‌നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് ജില്ലയിലെ സി.പി.എം ഔദ്യോഗികപക്ഷത്തിന്റെ ശക്തരായ നേതാക്കളാണ് ബാലനും ശശിയും. വി.എസ് വിഭാഗം ജില്ല അടക്കിഭരിച്ചിരുന്ന സമയത്തും ഇരുവരും തോളോട് തോള്‍ ചേര്‍ന്ന് നിന്നാണ് പൊരുതിയതും പാര്‍ട്ടി പിടിച്ചെടുത്തതും. മുന്‍ എം.എല്‍.എയെ വെട്ടിനിരത്തി ശശി എം.എല്‍.എ ആവുകയും അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു.
അതേസമയം മന്ത്രിയുടെ വാക്കുള്‍ അദ്ദേഹത്തെ വെട്ടിലാക്കിയതോടെയാണ് പുതിയ നിലപാടുമായി രംഗത്തെത്തിയതെന്ന് അറിയുന്നു. ശശിക്കെതിരായ പരാതി സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണ് ഈ മാസം നാലിന് മന്ത്രി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആഗസ്റ്റ് 14ന് പാര്‍ട്ടിക്ക് പരാതി ലഭിച്ചെന്നും 30ന് മന്ത്രി എ.കെ ബാലനെയും പി.കെ ശ്രീമതിയെയും അംഗങ്ങളായി അന്വേഷണ കമ്മിഷനെ രൂപീകരിച്ചെന്നുമാണ് പറയുന്നത്. ഇതോടെയാണ് സ്വയംകുഴിച്ച കുഴിയിലാണ് താന്‍ വീണതെന്ന് മന്ത്രിക്ക് മനസിലായത്.
പാര്‍ട്ടി അന്വേഷണം തുടങ്ങിയ കാര്യം മന്ത്രി മറച്ച് വെച്ചതാണോ, അതോ അന്വേഷണം തുടങ്ങാന്‍ പാര്‍ട്ടി വൈകിയതാണോ എന്നറിയില്ല. പാര്‍ട്ടി അന്വേഷണം തുടങ്ങിയെന്നാണ് സൂചന. കാരണം പി.കെ ശശിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയെന്നും പരാതിക്കാരിയോട് വിവരങ്ങള്‍ ആരാഞ്ഞെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. പരാതി പൊലീസിന് കൈമാറാതെ നിയമമന്ത്രി തന്നെ അന്വേഷിക്കുന്നതിലെ അനൗചിത്വത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























