കുര്യനെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാൻ ; പി.എച്ച് കുര്യന്റെ പരാമര്‍ശത്തിനെതിരെ സുനില്‍കുമാറും കാനം രാജേന്ദ്രനും രംഗത്ത്

പി എച്ച് കുര്യനെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുട്ടനാട്ടില്‍ നെല്‍കൃഷിയല്ല, ടൂറിസം കൃഷിയാണ് വ്യാപിപ്പിക്കേണ്ടതെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ പരാമര്‍ശത്തിനെതിരെയാണ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് എത്തിയത്.
സര്‍ക്കാരിന്റെ ഭാഗമായിരുന്ന് സര്‍ക്കാര്‍ നയത്തിനെതിരെ പറയുന്നത് അച്ചടക്ക ലംഘനമാണ്. കുര്യന്‍ അച്ചടക്കം പാലിച്ചില്ലെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി. . കുര്യന്‍ കര്‍ഷകന്റെ മകനാണ്. അദ്ദേഹം കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ കൊടുത്ത് പണം വാങ്ങിയ ആളാണ്. അങ്ങനെയുള്ള അദ്ദേഹം കൃഷിയെക്കുറിച്ച് മോശമായി പറയുമെന്ന് തോന്നുന്നില്ലെന്നും കാനം പറഞ്ഞു.
അതേസമയം കുര്യനെതിരെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും സുനില്‍ കുമാര്‍ അറിയിച്ചു. സര്‍ക്കാരിനെതിരെ ഒരു ഉദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും നെല്‍കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയ നയമുണ്ടെന്നും സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മനസില്‍ പല നയങ്ങളും കാണുമെന്നും എന്നാല്‍ അത് ഇവിടെ നടപ്പാകില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























