അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ട്രാക്കുകൾ അടയ്ക്കുന്നു; എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് പ്രളയക്കെടുതിയെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി ഈ മാസം 10 മുതല്‍ 16 വരെ അടച്ചിടുമെന്ന് റെയില്‍വെ അറിയിച്ചു. ഇതിനായി എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കൊല്ലം, കൊല്ലം-പുനലൂര്‍, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം.
തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ തൃശൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വ്വീസ് നടത്തും. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണ്ണൂരിനും തൃശൂരിനും ഇടയില്‍ സര്‍വ്വീസ് നടത്തും.
https://www.facebook.com/Malayalivartha

























