Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കാഴ്ച പരിമിതി നേരിടുന്നവര്‍ക്കും ഇനി സ്മാര്‍ട്ട് ഫോണ്‍; ആദ്യഘട്ടത്തില്‍ 1000 പേര്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത ഫോണുകൾ നൽകും; പദ്ധതിയ്ക്കായി അനുവദിച്ചത് ഒന്നര കോടി രൂപയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

08 SEPTEMBER 2018 08:48 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷി മേഖലയെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ 'കാഴ്ച'യുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 1000 യുവതീ യുവാക്കള്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാഴ്ച പരിമിതി നേരിടുന്നവര്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിസ്‌പ്ലേയില്‍ തെളിയുന്ന വിവരങ്ങള്‍ ശബ്ദ രൂപത്തിലാക്കി ആവശ്യാനുസരണം ഉപഭോക്താവിനെ അറിയിക്കുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഉള്‍ക്കൊളളിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നത്. അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യകള്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കും ലഭ്യമാക്കി ബുദ്ധിമുട്ടുകളെ അതിജീവിച്ച് ദൈനംദിന ജീവിതം വിജയകരമാക്കുന്നതിനുളള ഒരുപാധി കൂടിയായിട്ടാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആശയ വിനിമയവുമായി ബന്ധപ്പെട്ട പ്രയാസങ്ങളെയും ചുറ്റുപാടുകളില്‍ നിന്നും അറിവുകള്‍ കണ്ട് മനസിലാക്കുന്നതിനുളള പരിമിതികളെയും അതിജീവിക്കുന്നതിനും സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കുന്നതിന് ഇവരെ പ്രാപ്തരാക്കുക, വിദ്യാഭ്യാസം, വിനോദം, പണമിടപാടുകള്‍ തുടങ്ങിയ നിത്യജീവിതത്തിന് ആവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരാക്കുക, സമൂഹത്തില്‍ കാഴ്ചവെല്ലുവിളി നേരിടുന്നവരെക്കുറിച്ച് മെച്ചപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുക, അതോടൊപ്പം തന്നെ ഇവരെ മുഖ്യധാരയിലെത്തിക്കുക, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ കാഴ്ച പരിമിതികൊണ്ടുളള പ്രയാസങ്ങള്‍ കഴിയുന്നത്ര മറികടക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ഓരോ ജില്ലയിലെയും ഭിന്നശേഷി ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 80% അതിനു മുകളില്‍ കാഴ്ച പരിമിതി നേരിടുന്ന വനിതകള്‍, വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സ്ഥാപത്തിന്റെ സാങ്കേതിക സഹായത്തോടെ 2 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കുന്നതാണ്.

കാഴ്ച പദ്ധതിയ്ക്കായി, കോര്‍പ്പറേഷന്റെ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറവും ലഭ്യമാണ്. സൈറ്റില്‍ നിന്ന് അപേക്ഷ ഡൗണ്‍ ലോഡ് ചെയ്ത് അനുബന്ധ രേഖകള്‍ സഹിതം വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ സമര്‍പ്പിക്കണം. കേരളത്തില്‍ ഉടനീളം പ്രളയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് പരിഗണിച്ച് പദ്ധതിയിലേയ്ക്കുളള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്തംബര്‍ 15-ല്‍ നിന്നും സെപ്റ്റംബര്‍ 29ലേയ്ക്ക് നീട്ടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (12 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (28 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (31 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (50 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (3 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends