കത്വയിലെ അനാഥാലയത്തിൽ പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നു; പിടിയിലായത് മലയാളി വൈദികന്‍ ആന്റണി തോമസ്; തിരച്ചിലിൽ രക്ഷപ്പെടുത്തിയത് പെണ്‍കുട്ടികളടക്കം 19 പേരെ

ജമ്മുവിലെ കത്വയിൽ അനാഥാലയത്തിലെ പെൺകുട്ടികളെ പീഡിപ്പിക്കുന്നെന്ന പരാതിയിൽ മലയാളി വൈദികന്‍ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. മലയാളിയായ വൈദികന്‍ ആന്റണി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അനാഥാലയത്തിലെ കുട്ടികള്‍ പീഡനത്തിനിരയാകുന്നെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് എട്ട് പെണ്‍കുട്ടികളടക്കം 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. അഞ്ച് മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികളാണിവര്‍.
അനാഥാലയം നടത്താനുള്ള ഒരു രേഖകളും ആന്റണി തോമസിന്റെ കൈവശം ഇല്ലായിരുന്നെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























