പ്രതിഷേധം വ്യാപകം; പിസി ജോര്‍ജിന്റെ മോശം പരാമര്‍ശം; കന്യാസ്!ത്രീ നാളെ മാദ്ധ്യമങ്ങളെ കാണില്ലെന്ന് കുടുംബം

പിസി ജോര്‍ജ്ജിനെതിരെ വ്യാപക പ്രതിഷേധം. കന്യാസ്!ത്രീ നാളെ മാദ്ധ്യമങ്ങളെ കാണില്ലെന്ന് കുടുംബം. പിസി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് തീരുമാനം. പിസി ജോര്‍ജ്ജിനെതിരെ കന്യാസ്!ത്രീയുടെ കുടുംബം പരാതി നല്‍കും. സ്പീക്കര്‍ക്കും വനിതാ കമ്മീഷനും പോലീസിനുമാണ് പരാതി നല്‍കുക. പന്ത്രണ്ട് തവണ ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷമാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കനാകില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ പരിശുദ്ധയാണോയെന്നറിയാന്‍ വൈദ്യപരിശോധന നടത്തട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കന്യാസ്ത്രീയെ പരസ്യമായി അപമാനിച്ചു കൊണ്ട് പി സി ജോര്‍ജ് സംസാരിച്ചത്. ബിഷപ്പിനെതിരായ കേസിലെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ചും ബിഷപ്പിനെ പരോക്ഷമായി അനുകൂലിച്ചുമായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha

























