ഫുജൈറയില്‍ വീടിനു തീ പിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു; എയര്‍കണ്ടീഷനറില്‍ നിന്നാണ് തീ ഉണ്ടായതെന്ന് പോലീസ്

ഫുജൈറയിയിലെ ഫസീലിലാണ് വീടിനു തീ പിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചത്. ഞായര്‍ ഉച്ച പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. കുഞ്ഞ് കിടന്നുറങ്ങിയ മുറിയിലെ എയര്‍കണ്ടീഷനറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫുജൈറ പോലീസ് മീഡിയ റിലേഷന്‍സ് മേധാവി കേണല്‍ ഡോ. സയീദ് അല്‍ ഹസനി മാധ്യമങ്ങളോട് പറഞ്ഞു. ഏഴു മാസമുള്ള സ്വദേശി ആണ്‍ കുഞ്ഞാണ് തീപിടിത്തത്തില്‍ മരിച്ചത്.
വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേന ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഇരുനില വില്ലയുടെ ഒരു ഭാഗം മുഴു വനായി കത്തിപ്പോയിരുന്നു. തീ പിടിക്കുമ്പോള്‍ വീട്ടുവേലക്കാരി അടുത്തുണ്ടായിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഒറ്റയ്ക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറം തീ പടര്‍ന്നിരുന്നു.സംഭവ സമയം മാതാവ് ജോലിക്കു പോയിരുന്നു. കുട്ടിയുടെ പിതാവ് രാജ്യത്തിന് പുറത്താണ് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























