പ്രളയ ദുരന്തത്തിന്റെ ആഘാതം നേരിടാന്‍ ഗാര്‍ഹിക വായ്പ പദ്ധതി; നഷ്ടം മറികടക്കാന്‍ വീട്ടമ്മമാര്‍ക്ക് ലക്ഷം രൂപ വരെ വായ്പ

പ്രളയ ദുരന്തത്തില്‍ വീടും വീട്ടുപകരണങ്ങളും നശിച്ച കുടുംബങ്ങളിലെ ഗൃഹനാഥക്ക് ഒരു ലക്ഷം രൂപ വരെയാണ് വായ്പ. ഇതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പുതിയ സാമ്പത്തിക സഹായപദ്ധതിക്ക് (ആര്‍.കെ.എല്‍.എല്‍ പുനരുദ്ധാരണ കേരള വായ്പ സ്‌കീം)രൂപം നല്‍കും. ബാങ്ക് വഴിയാകും വായ്പ. നടത്തിപ്പിന് കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടറെ നിയോഗിച്ച് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ഉത്തരവിട്ടു.
10,000 രൂപ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവര്‍ക്കായിരിക്കും വായ്പ. കുടുംബശ്രീ അംഗങ്ങള്‍ക്ക് കുടുംബശ്രീ വഴി, അംഗങ്ങളല്ലാത്താവര്‍ക്ക് അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം നല്‍കി വായ്പ നല്‍കും. തിരിച്ചടവ് കാലാവധി 3648 മാസം. ചുരുങ്ങിയത് ആറുമാസത്തെ മൊറട്ടോറിയം ബാങ്ക് ഏര്‍പ്പെടുത്തും. ഒമ്പതുശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് കുടുംബശ്രീ മുഖേന സര്‍ക്കാര്‍ അനുവദിക്കും. തിരിച്ചടവ് ഉറപ്പുവരുത്തുന്നതിന്റെ മേല്‍നോട്ടം കുടുംബശ്രീക്ക്. വീഴ്ചവരുത്തുന്നവരെ പദ്ധതികളില്‍നിന്ന് ഒഴിവാക്കും. ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ കമ്പനികളുമായി കരാര്‍ ഉറപ്പിക്കും.
വായ്പ സംബന്ധിച്ച് ബാങ്ക് കണ്‍സോര്‍ട്യവുമായി കൂടിയാലോചന നടത്താന്‍ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെയും കരാറില്‍ ഏര്‍പ്പെടുന്നതിന് കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടറെയും ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha


























