2019 ലേക്‌സഭാ തെരഞ്ഞെടുപ്പ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നേരിടാന്‍ ബി.ജെ.പി; ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ തീരുമാനിച്ച പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ ഇങ്ങനെ

1. ഡിസംബറില്‍ നാല് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്, 2019 ലോകസഭ തിരഞ്ഞെടുപ്പ് എന്നിവയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗം ചേരുന്നത്. 2014നെക്കാള്‍ വലിയ വിജയം ബി.ജെ.പി സ്വന്തമാക്കുമെന്ന് യോഗത്തില്‍ അമിത് ഷാ പ്രസ്താവിച്ചു.
2. വരുന്ന തെരഞ്ഞെടുപ്പുകളെ 'അജയ്യ ബി.ജെ.പി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കൊണ്ട് നേരിടാനാണ് സമിതിയുടെ തീരുമാനം.
3. കര്‍ഷര്‍ക്കുണ്ടാവുന്ന ദുരിതം, ഉയര്‍ന്ന് വരുന്ന എണ്ണവില എന്നിവ സമിതിയുടെ രണ്ടാം ദിവസം കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രധാന ചര്‍ചാ വിഷയങ്ങളാകും.
4. താഴെത്തട്ടിലുള്ള ജനങ്ങളുടെ വികസന പരിപാടികളോടൊപ്പം സാമൂഹ്യ നീതി, സാമ്പത്തിക വിജയം എന്നിവയിലൂന്നിയ വികസന പദ്ദതികള്‍ക്കും തുടക്കമിടും.
5. പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുകളുണ്ടായിട്ടുണ്ടെങ്കിലും അത് 2019 തെരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന് അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























