Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തന്ത്രം മെനയുമ്പോള്‍ ബിഷപ്പ് സേഫ് സോണില്‍; നീതിക്കായി കന്യാസ്ത്രീമാരുടെ തെരുവിലെ പ്രതിഷേധം ശക്തമാകുമ്പോള്‍...

09 SEPTEMBER 2018 09:09 AM IST
മലയാളി വാര്‍ത്ത

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാസ്ത്രീകളുടെ സഹനസമരം നടത്തുമ്പോഴും കുലുക്കമില്ലാതെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സഭയെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. ഇതിനിടയ്ക്ക് ബിഷപ്പിനെതിരായ നിലപാട് സ്വീകരിച്ച് വോട്ട് ബാങ്ക് നഷ്ടപ്പെടുത്തരുതെന്നാണ് എല്ലാ പാര്‍ട്ടിയുടേയും നിലപാട്. അങ്ങനെ കന്യാസ്ത്രീമാരുടെ നീതിയ്ക്കായുള്ള പോരാട്ടം ഒറ്റയ്ക്കായി. ഒരു സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും അത് ഏറ്റെടുക്കുന്നുമില്ല. കുറച്ച് മാധ്യമങ്ങള്‍ മാത്രം വാര്‍ത്ത നിലനിര്‍ത്തുന്നു. 

പീഡനത്തിനെതിരായ പരാതിയില്‍ 74 ദിവസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം എങ്ങുമെത്താത്തതില്‍ മനംനൊന്താണ് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ ഒടുവില്‍ തെരുവിലിറങ്ങിയത്. 

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച ഉപവാസ സത്യഗ്രഹത്തില്‍ അവര്‍ക്കൊപ്പം ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അണിചേര്‍ന്നു. ഇന്നലെ രാവിലെ ഒന്‍പതിന് ആരംഭിച്ച സത്യഗ്രഹം ഇന്നു വൈകിട്ട് സമാപിക്കും. 

കത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമാണു ദാരിദ്ര്യവ്രതവും ഉപവിയും ഉയര്‍ത്തിപ്പിടിക്കുന്ന സമര്‍പ്പിതര്‍ രൂപതാധ്യക്ഷനെതിരേ പരസ്യമായിപ്രതിഷേധിക്കുന്നത്. ബിഷപ്പിനെതിരായ പ്ലക്കാര്‍ഡുകളുമേന്തിയാണു സമരപ്പന്തലില്‍ അവരെത്തിയത്. പരാതിയില്‍ തെളിവെടുപ്പും ചോദ്യം ചെയ്‌ലയും മൊഴിയെടുക്കലും പൂര്‍ത്തിയാക്കിയിട്ടും ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത സാഹചര്യത്തിലാണു സഭാ നേതൃത്വത്തെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി പോര്‍മുഖം തുറന്നത്. 

'സര്‍ക്കാരും സഭയും ഇരയെ കൈവിട്ടു. ഞങ്ങളുടെ സഹോദരിക്കു വേണ്ടിയാണു സമരം. സര്‍ക്കാരും പോലീസും ഞങ്ങളുടെ കൂടെ നിന്നില്ല. ഇനി കോടതിയാണ് ആശ്രയം. നീതി നിഷേധിക്കപ്പെട്ടു. ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. അതിനാല്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ല' സത്യഗ്രഹത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ഇരയായ കന്യാസ്ത്രീക്കൊപ്പം പരാതി ഉയര്‍ന്നതു മുതല്‍ ഉറച്ചുനിന്നവരാണ് അധികാരകേന്ദ്രങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ സമരത്തിനെത്തിയത്. ഇരയും ഈ കന്യാസ്ത്രീകളും ഉള്‍പ്പെടെ ഒന്‍പതു പേരാണു കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിരുന്നത്. ഇവരില്‍ ഒരാള്‍ സഭാവസ്ത്രം ഉപേക്ഷിക്കുകയും മറ്റു രണ്ടുപേര്‍ ബിഷപ്പിന് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തിരുന്നു. 

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹി അഡ്വ. ജോസ് ജോസഫാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഫെലിക്‌സ് ജെ. പുല്ലൂടന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ റിജൂ കാഞ്ഞുക്കാരന്‍, പരാതിക്കാരിയുടെ സഹോദരന്‍, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ടീനാജോസ്, സിസ്റ്റര്‍ ആനിഗ്രയിസ്, അഡ്വ. ഇന്ദുലേഖ, സി.പി. സുബ്രഹ്മണ്യം, എം.എന്‍. ഗിരി, ഷൈജു ആന്റണി, അഡ്വ. ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷക സംഘനകളുടെയും പിന്തുണയില്ലെങ്കിലും ഒട്ടേറെ ഇതരസംഘടകളും വ്യക്തികളും പിന്തുണയുമായി ഇന്നലെ സമരപ്പന്തലിലെത്തി. കന്യാസ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കുടുതല്‍ സംഘടനകള്‍ ബിഷപ്പിനെതിരേ തിരിഞ്ഞു. 

സഭാ നവീകരണ പ്രസ്ഥാനമായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടക്കം മുതല്‍ ബിഷപ്പിനെതിരായ നിലപാടാണു സ്വീകരിച്ചുവരുന്നത്. ബിഷപ്പിനെതിരേ നടപടി വേണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെ.സി.വൈ.എം) ആവശ്യമുന്നയിച്ചു. അന്വേഷണം അനിശ്ചിതമായി നീട്ടാനും അട്ടിമറിക്കാനും നീക്കം ശക്തമായ സാഹചര്യത്തിലാണു സമരത്തിന് കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (13 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (34 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (47 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (57 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends