ബിഡിഎസ് - മെഡിക്കല്‍ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നും തുടരും

സംസ്ഥാനത്തെ ബിഡിഎസ് - മെഡിക്കല്‍ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നും തുടരും.എന്നാല്‍, എംബിബിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. എന്‍ആര്‍ഐ ബിഡിഎസ് സീറ്റുകളില്‍ ഒഴിവ് വരികയാണെങ്കില്‍ ഇന്ന് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാവും.
അതേസമയം, തൊടുപുഴ അല്‍ അസര്‍, ഡിഎം വയനാട്, ഒറ്റപ്പാലം പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍. എന്നീ നാല് കോളേജുകളിലെ 550 എം.ബിബിഎസ് സീറ്റുകളിലേക്ക് പ്രവേശനം നടന്നിട്ടില്ല. ഈ കേസില്‍ ബുധനാഴ്ച സുപ്രീംകോടതി വിധി പറയും. വിധി അനുകൂലമായാല്‍ ഈ കോളേജുകളിലെ എംബിബഎസ് സീറ്റുകളിലേക്ക് പിന്നീട് പ്രവേശനം നടത്തും.
https://www.facebook.com/Malayalivartha
























