കിണറിന്റെ തൂണിലും, മുറിയിലും ചോരപ്പാടുകൾ, മുടി വെട്ടിയെടുത്ത നിലയിൽ; പത്തനാപുരം മൗണ്ട് താബോർ ദയേറ കോൺവെന്റിൽ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ അദ്ധ്യാപികയായ സിസ്റ്റർ സൂസൻ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ

പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ അദ്ധ്യാപികയായ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ കിണറ്റിന് സമീപത്തു നിന്നും രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍. കന്യാസ്ത്രീ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് പൊലീസ് കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തി. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
https://www.facebook.com/Malayalivartha
























