സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് മഹീന്ദ്രയുടെ കിടിലൻ സമ്മാനം... ഏറ്റവും പുതിയ കാര്‍ ആയ മറാസോ ലോഞ്ചിങ് ദിവസം തന്നെ സമ്മാനിച്ച് മഹീന്ദ്ര

സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് മഹീന്ദ്രയുടെ കിടിലൻ സമ്മാനം. മഹീന്ദ്രയുടെ ഏറ്റവും പുതിയ കാര്‍ ആയ മറാസോ ആണ് ജൈയ്‌സലിനു സമ്മാനിച്ചത്. കാര്‍ ലോഞ്ചിങ് ദിവസം തന്നെയാണ് ജൈസലിന് സമ്മാനിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനം ആവണം എന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ് പറഞ്ഞു.
ഇറാം മോട്ടോഴ്‌സാണ് മഹീന്ദ്രയുടെ മറാസോ ജൈസലിന് സമ്മാനിച്ചത്. കോഴിക്കോട് പാവങ്ങാട്ടെ ഷോറൂമില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് പുതിയ കാറിന്റെ താക്കോല്‍ ജൈസലിന് കൈമാറിയത്. പ്രതീക്ഷിക്കാതെ തേടി വന്ന സൗഭാഗ്യത്തിന്റെ അമ്പരപ്പിലാണ് ജൈസല്‍.
https://www.facebook.com/Malayalivartha
























