ജീവന്‍ലാലിനിത് സ്ഥിരം പരിപാടി...എംഎല്‍എ ഹോസ്റ്റലില്‍ പീഡനത്തിന് ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ വീണ്ടും പരാതികള്‍; പരാതി നല്‍കിയത് പാര്‍ട്ടി നേതൃത്വത്തിന്

മ്യൂസിയം പൊലീസ് ജീവന്‍ലാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടികളുടെ പരാതി പ്രവാഹം.സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി കാര്യം കാണുന്നത് ജീവന്‍ലാലിന്റെ സ്ഥിരം നമ്പര്‍. എംഎല്‍എ ഹോസ്റ്റലില്‍പ്പോലും പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല. വനിതാ നേതാവിനെ എംഎല്‍എ ഹോസ്റ്റലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന ഡിവൈഎഫ്‌ഐ നേതാവിനെതിരെ വീണ്ടും പരാതികള്‍. രണ്ട് പരാതികളാണ് ഡിവൈഎഫ്‌ഐ മുന്‍ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജീവന്‍ലാലിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി കൈമാറിയിട്ടുള്ളത്.
എംഎല്‍എ ഹോസ്റ്റലില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയ വനിതാ നേതാവ് മറ്റൊരു പ്രവര്‍ത്തകക്കും ഇതേ അനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തെ കുറിച്ചും ഇപ്പോള്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും അന്ന് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംഘടന പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു യുവതികള്‍. ജീവന്‍ലാലിനെതിരെ കേസെടുത്ത അന്തരീക്ഷത്തിലാണ് ഇവര്‍ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് ജീവന്‍ലാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജീവന്‍ലാലിനെ സിപിഐഎമ്മില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























