ഇതിലും നല്ലത് നിന്നെ ഒക്കെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് കുറച്ച് പൊട്ടാസ്യം സയനൈഡ് കൊടുത്തു കഥ കഴിച്ചാല്‍ നിങ്ങള്‍ക്ക് സുഖമായി ജീവിക്കമായിരുന്നു... പരട്ടകള്‍ നിന്നെയൊക്കെ ഉണ്ടാക്കിയത് തെറ്റിപ്പോയി; അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണി.. ഞങ്ങൾക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്ത്വം വീട്ടുകാര്‍ക്ക്; ആരോപണവുമായി യുവതി രംഗത്ത്...

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അഭിഷേക് എന്ന യുവാവിനെ വിവാഹം ചെയ്തെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ബന്ധുവും എന്‍സിപിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ബഷീര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം, ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോയ്ക്കു കീഴില്‍ മതമൗലികവാദികള്‍ ആക്രമണവുമായി രംഗത്തുവന്നിട്ടുണ്ട്. പാലക്കാടാണ് സംഭവം
'ഇതിലും നല്ലത് നിന്നെ ഒക്കെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് കുറച്ച് പൊട്ടാസ്യം സയനൈഡ് കൊടുത്തു കഥ കഴിച്ചാല്‍ നിങ്ങള്‍ക്ക് സുഖമായി ജീവിക്കമായിരുന്നു... പരട്ടകള്‍ നിന്നെയൊക്കെ ഉണ്ടാക്കിയത് തെറ്റിപ്പോയി' ഇത്തരത്തിലുള്ള പ്രതികരണം ഉയരുന്നു. എന്നാല്‍ വീട്ടില്‍ സംസാരം എന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് അങ്ങനെ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ഷര്‍ഫീന പറഞ്ഞു. തങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്ത്വം തന്റെ വീട്ടുകാര്‍ക്കാണെന്നും ഷര്‍ഫീന പറയുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് അഭിഷേകും പറയുന്നു. 'എവിടെവെച്ചു കണ്ടാലും ഞങ്ങളെ തീര്‍ത്തു കളയുമെന്നാണ് ബഷീര്‍ പറഞ്ഞിരിക്കുന്നത്.' അഭിഷേക് പറയുന്നു.
അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് ബന്ധുവായ രാഷ്ട്രീയ നേതാവ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. പാലക്കാട് സ്വദേശിയായ ഷര്‍ഫീനയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് യുവതി ആരോപണം ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha

























