നടപടി വേഗത്തിലാക്കാന്‍ പിണറായി വിജയന്‍... പി.കെ.ശശിക്കെതിരെ കര്‍ശന നടപടിയ്‌ക്കൊരുങ്ങി സി.പി.എം.; അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും

എംഎല്‍എ പി.കെ.ശശിക്കെതിരെ കര്‍ശന നടപടി വരുമെന്ന് സിപിഐഎം വൃത്തങ്ങള്‍. അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും.സിഐടിയു ജില്ലാ പ്രസിഡന്റിന്റെ ചുമതലയില്‍ നിന്നും മാറി നില്‍ക്കും. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും.
പി.കെ.ശശി വിഷയത്തില്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി.
https://www.facebook.com/Malayalivartha

























