Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

വേളാങ്കണ്ണിയിലെ തിരുനാള്‍...ലക്ഷക്കണക്കിന് നാവുകളില്‍ നിന്നും അമ്മേ മരിയേ വിളികള്‍ ഉയര്‍ത്തിക്കൊണ്ട് തിരുനാള്‍ പ്രദക്ഷിണം പ്രൗഢിയോടെ കൊണ്ടാടി

09 SEPTEMBER 2018 02:53 PM IST
മലയാളി വാര്‍ത്ത

റോമന്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ളതാണ്.
പ്രൗഢഗംഭീരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് വേളാങ്കണ്ണിയിലെ തിരുനാള്‍. വാക്കുകള്‍ക്കപ്പുറമായ ഒരനുഭൂതിയാണത് കണ്ണിനും കാതിനും. സെപ്റ്റംബര്‍ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളായ ഇന്നലെയാണ് ഏറ്റവും അധികം തിരക്ക് വേളാങ്കണ്ണിയില്‍ അനുഭവപ്പെട്ടത്. വന്‍ ഭക്തജനത്തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നാനാജാതിമതസ്ഥര്‍ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് വേളാങ്കണ്ണി. നഗരവീഥികളെല്ലാം ലക്ഷക്കണക്കിനാളുകളാണ് പ്രദക്ഷിണ സമയത്ത് തിങ്ങി നിറഞ്ഞത്. പതാകയുയര്‍ത്തല്‍ ചടങ്ങോടെയാണ് വേളാങ്കണ്ണിയിലെ തിരുനാള്‍ ആരംഭിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന പതാക അവസാനം പള്ളിയില്‍ എത്തിച്ചേരുകയാണ്. പിന്നീടത് ലക്ഷങ്ങളെ സാക്ഷിയാക്കി ആശീര്‍വദിച്ച് ഉയര്‍ത്തും. തഞ്ചാവൂര്‍ ബിഷപ്പാണ് ഇത്തവണ ആഗസ്റ്റ് 29ന് പതാക ഉയര്‍ത്തിയത്. മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വിശ്വാസികള്‍ക്ക് മറക്കാനാകാത്ത അനുഭൂതിയാണ് പ്രധാനം ചെയ്യുന്നത്.
1560ല്‍ വിശുദ്ധ കന്യാമറിയം വേളാങ്കണ്ണിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. വേളാങ്കണ്ണിയുടെ മതപരമായ പ്രാധാന്യം ആരംഭിക്കുന്നത് അന്നുമുതലാണ്. നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷിയായ പ്രദേശമാണ് വേളാങ്കണ്ണിയെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവിടം അത്ഭുതങ്ങളുടെ നാട് എന്നും അറിയപ്പെടുന്നു. വേളാങ്കണ്ണി മാതാവിന്റെ ആരാധനാലയം രാജ്യത്തെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വേളാങ്കണ്ണിയും പരിസരങ്ങളും വേളാങ്കണ്ണി ബസലിക്ക, ദ മ്യൂസിയം ഓഫ് ഓഫറിംഗ്‌സ്, ്രൈഷന്‍ ഡിപ്പോ, വേളാങ്കണ്ണി ബീച്ച് എന്നിവ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു. ദ ഫൗണ്ടന്‍ ഓഫ് റെവെലേഷന്‍, വിശുദ്ധ പാത, ലേഡീസ് ടാങ്ക് ചര്‍ച്ച് എന്നിവയും സന്ദര്‍ശിക്കാവുന്നതാണ്. വേളാങ്കണ്ണി പള്ളിയെ മാര്‍പ്പാപ്പ 1962ല്‍ ബസിലിക്കയായി ഉയര്‍ത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാല്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നവയില്‍ നിന്നു വ്യത്യസ്തവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (9 minutes ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (20 minutes ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (25 minutes ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (31 minutes ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (40 minutes ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (49 minutes ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (59 minutes ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (1 hour ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (1 hour ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (1 hour ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (2 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (2 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (4 hours ago)

Malayali Vartha Recommends