Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഗുണ്ടയുടെ ഭാര്യയ്ക്ക് ചെല്ലും, ചെലവും കൊടുത്ത് താമസിപ്പിച്ചത് ഒമ്പത് വർഷം; ഗുണ്ടാ നേതാവിന്റെ ഇമേജ് ഇടിഞ്ഞപ്പോൾ ഭാര്യയുടെ രക്ഷകനെ വകവരുത്താൻ കരുക്കൾ നീക്കി: ഒടുവിൽ സംഭവിച്ചത്

09 SEPTEMBER 2018 02:30 PM IST
മലയാളി വാര്‍ത്ത

കൊറ്റങ്കര പേരൂര്‍ തട്ടാര്‍കോണം അയ്യര്‍മുക്കില്‍ പ്രോമിസ്ഡ് ലാന്റില്‍ രഞ്ജിത്ത് ജോണ്‍സനെ(രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ കുഴിച്ചുമൂടിയത് ഒമ്പത് വര്‍ഷമായി മനസില്‍ സൂക്ഷിച്ച പക തീര്‍ക്കാനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഗുണ്ടാസംഘാംഗങ്ങളായ പരവൂര്‍ പൂതക്കുളം പാണാട്ടുചിറയില്‍ ഉണ്ണി (കൈതപ്പുഴ ഉണ്ണി, 39), വിനേഷ് എന്നിവരെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയതിനെത്തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

മുഖ്യപ്രതി ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ്, 40) ഉള്‍പ്പടെ നാലുപേര്‍ ഒളിവിലാണ്. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേര്‍ന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പൊലീസ് പറയുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് മനോജിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസില്‍ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളായിരുന്നു. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്.

അതേ സമയം സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്ജിത്തിന്റെ മാതാപിതാക്കള്‍ക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടില്‍ നിന്നു താമസം മാറി. കുറച്ചുനാള്‍ മുമ്പുവരെ വാടകവീടെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. തനിക്കെതിരെ മനോജില്‍ നിന്നു വധഭീഷണിയുണ്ടെന്നു മനസിലാക്കിയ രഞ്ജിത് വീട്ടിനു പുറത്തിറങ്ങുന്നതുതന്നെ വിരളമായിരുന്നു. മുന്തിയ ഇനം പ്രാവുകള്‍, മുയലുകള്‍ എന്നിവയുടെ ബിസിനസ് നടത്തിവരികയായിരുന്നു രഞ്ജിത്.

കഴിഞ്ഞ 15നാണ് രഞ്ജിത്തിനെ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്. വീടുവിട്ട് പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വീട്ടില്‍ നിന്നു പുറത്തിറക്കിയ ശേഷമാണു തട്ടിക്കൊണ്ടുപോയി കൊലനടത്തിയത്. പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേനയാണ് മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്.

പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നെന്നാണു കസ്റ്റഡിയിലുള്ള ഉണ്ണി മൊഴി നല്‍കിയത്. ഉണ്ണി നല്‍കിയ ആദ്യ മൊഴികള്‍ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറില്‍ നിന്ന് ഇത്തിക്കര ആറ്റില്‍ തള്ളിയെന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്നു വിശദമായ ചോദ്യം ചെയ്യലിലാണു ചാത്തന്നൂര്‍ പോളച്ചിറ ഏലയിലാണ് കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക് പോയി. കൊലനടത്തിയതിന് പിറ്റേദിവസം നാഗര്‍കോവില്‍-തിരുനെല്‍വേലി റോഡില്‍ തിരുനെല്‍വേലിക്ക് 15 കിലോമീറ്റര്‍ ദൂരെ സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയില്‍ മൃതദേഹം തള്ളിയശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. മകന്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 20ന് വൈകിട്ട് 3.30 മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോണ്‍സണ്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.

അന്വേഷണത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പോലീസ് സംഘം സമുന്ദാപുരത്തേക്ക് പോയി. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. കൈയിലെ പച്ചകുത്തിയ അടയാളമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞദിവസം രാത്രിയോടെ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.

രഞ്ജിത്തിനെ സുഹൃത്തുക്കളായ ഗുണ്ടാസംഘം കൊലപ്പെടുത്തിയത് ക്രൂരമായി. വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ സമുന്താപുരത്ത് ക്വാറി അവശിഷ്ടങ്ങള്‍ തങ്ങുന്ന പൊന്നക്കുടയില്‍ ചെറിയൊരു കുഴിയെടുത്ത് മൂടിയനിലയിലായിരുന്നു രഞ്ജിത്തിന്റെ മൃതദേഹം. ഇത് അവിടെ നിന്ന് മാറ്റി അഗാധഗര്‍ത്തത്തില്‍ തള്ളാനും പ്രതികള്‍ പദ്ധതിയിട്ടു. കൊലപാതകക്കേസില്‍ പിടിയിലായാലും മൃതദേഹം കണ്ടെടുക്കാതെ വരുമ്പോള്‍ കേസ് ബലക്കില്ലെന്ന തിരിച്ചറിവിലായിരുന്നു ദൃശ്യം മോഡല്‍ ആസൂത്രണം.

ഇതിനായി ഒളിവില്‍ കഴിയുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ കിട്ടുണ്ണിക്ക് ക്വട്ടേഷനും നല്‍കി. ഇയാള്‍ക്ക് തമിഴ്‌നാട്ടിലെ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന സ്ഥലം പരിചിതമാണ്. രഞ്ജുവിന്റെ തിരോധാനം നാട്ടില്‍ വാര്‍ത്തയായപ്പോള്‍ തന്റെ സഹോദരന് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ പ്രതിയായ വിനേഷിനെ അറസ്റ്റിലായ കൈതപ്പുഴ ഉണ്ണിയുടെ സഹോദരന്‍ കണ്ടിരുന്നു. എന്നാല്‍ ഒരു കാര്യവും പുറത്തുവരില്ലെന്ന് പറഞ്ഞ് തിരികെ അയയ്ക്കുകയായിരുന്നു. ഇക്കാര്യം ഉണ്ണിയുടെ സഹോദരന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (23 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (49 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends