പനി ബാധിച്ച് യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിമാലി കരിങ്കുളം മൂനാടന്‍ ഷൈലഅശോകന്‍ ദമ്പതികളുടെ മകന്‍ അനീഷ്(28) ആണ് മരിച്ചത്. കഴിഞ്ഞമാസം അടിമാലി മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ദുരിതത്തിലായവരെ സഹായിക്കുന്നതിനും വെളളംകയറിയ വീടുകള്‍ ശുചീകരിക്കുന്നത് അടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അനീഷും സജീവമായി ഉണ്ടായിരുന്നു.
ഒരാഴ്ചയായി കടുത്ത പനി പിടിക്കപ്പെട്ട അനിഷ് അടിമാലി താലൂക്കാശുപത്രിയിലും കുര്യന്‍സ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ വെളളിയാഴ്ച രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3 മണിയോടെ മരിക്കുകയായിരുന്നു. പനിയുടെ കാരണം
സ്ഥിരികരിച്ചിട്ടില്ലെന്ന് ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം അറിയിച്ചു. സഹോദരങ്ങള്‍ അമ്പിളി, അഷോയ്.
https://www.facebook.com/Malayalivartha
























