കേസ് അട്ടിമറിച്ചു തല്ലുവാങ്ങിയത് മിച്ചം...എഡിജിപിയുടെ മകളെ സംരക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം: കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം

കേസ് ചാര്‍ജ് ചെയ്തിട്ട് 88 ദിവസം നീതി ഇപ്പോഴും അകലെ. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളെ സംരക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. മൊഴി എടുക്കല്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായതു കൊണ്ട് അന്വേഷണം വൈകിപ്പിച്ച് കേസ് തേച്ചു മായ്ച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് ഗവാസ്‌ക്കറുടെ ഭാര്യ രേഷ്മ ഗവാസ്‌ക്കര്‍ വ്യക്തമാക്കി.
നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസ്. സാഹചര്യ തെളിവുകള്‍ അനുകൂലമാണെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. തെളിവുകള്‍ അനുകൂലമായ സാഹചര്യത്തില്‍ ഡ്യൂട്ടിക്കിടെ മര്‍ദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനു പോലും നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലേത്.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കി ജാമ്യം നല്‍കണം. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടാന്‍ പോലും സാധ്യതയുണ്ടെന്നും ഗവാസ്‌ക്കറുടെ ഭാര്യ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























