ഉത്രം നാള്‍ വിവാഹത്തിന് ശുഭകരം; ഹര്‍ത്താല്‍ ദിവസമായ ഇന്ന് ഗുരുവായൂരില്‍ നൂറോളം വിവാഹങ്ങള്‍

ഹര്‍ത്താല്‍ ദിനമായ ഇന്ന് (തിങ്കളാഴ്ച) ഗുരുവായൂരില്‍ നൂറോളം വിവാഹങ്ങളാണ് നടക്കുക. ചിങ്ങമാസത്തിലെ തിങ്കളാഴ്ച ഉത്രം നാള്‍ വിവാഹത്തിന് ശുഭകരമെന്ന വിശ്വാസത്തിലാണ് കൂടുതല്‍ വിവാഹങ്ങള്‍ ഈ ദിവസമായത്. ഞായറാഴ്ച തന്നെ ലോഡ്ജുകളെല്ലാം നിറഞ്ഞിട്ടുണ്ട്. ഓഡിറ്റോറിയങ്ങളും സദ്യയുമെല്ലാം നേരത്തെ തന്നെ ഏര്‍പ്പാടാക്കിയതാണ്.
ഹര്‍ത്താല്‍ മൂലം വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്. പ്രളയം മൂലം ഗുരുവായൂരില്‍ നടക്കേണ്ടിയിരുന്ന പല വിവാഹങ്ങളും മാറ്റി വെച്ചിരുന്നു. ക്ഷേത്ര നഗരി വീണ്ടും പഴയ തിരക്കിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച 13 വിവാഹങ്ങളും 738 ചോറൂണും നടന്നു.
https://www.facebook.com/Malayalivartha
























