സെറീന പണി മേടിച്ചു...എണ്ണിയെണ്ണി പിഴ: യുഎസ് ഓപ്പണ്‍ ഫൈനലിലെ പൊട്ടിത്തെറിക്ക്; സെറീന വില്യംസിന് 17,000 ഡോളര്‍ പിഴ

യുഎസ് ഓപ്പണ്‍ ഫൈനലിലെ പൊട്ടിത്തെറിക്ക് അമേരിക്കന്‍ താരം സെറീന വില്യംസിന് 17,000 ഡോളര്‍ പിഴ. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്കയെ നേരിടുന്നതിനിടെ കോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍ക്കു വഴിയൊരുക്കിയതിനാണ് സെറീനയ്ക്ക് പണി കിട്ടിയത്. യുഎസ് ടെന്നീസ് അസോസിയേഷന്‍ ആണ് 17,000 ഡോളര്‍ പിഴ വിധിച്ചിരിക്കുന്നത്.
മത്സരത്തിനിടെ കോച്ചിങ്ങ് സ്വീകരിച്ചതിനും, നിയന്ത്രണം വിട്ട് റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞുടച്ചതിനും, താക്കീത് ചെയ്ത അമ്പയര്‍ കാര്‍ലോസ് റാമോസിനെ 'കള്ളന്‍' എന്ന് ഉറക്കെ വിളിച്ച് അധിക്ഷേപിച്ചു എന്നീ മൂന്നു കുറ്റങ്ങള്‍ക്കാണ് സെറീനയ്ക്കുള്ള പിഴയില്‍ അവസാനിച്ചത്. മത്സരത്തിനിടെ കോച്ച് പാട്രിക് മുറാത്തോഗ്ലൗ വില്‍ നിന്ന് കോച്ചിങ്ങ് സ്വീകരിച്ചതിന് 4,000 ഡോളറും, റാക്കറ്റ് എറിഞ്ഞുടച്ചതിന് 3,000 ഡോളറും അമ്പയര്‍ റാമോസിനെ അധിക്ഷേപിച്ചതിന് 10,000 ഡോളര്‍ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഫൈനലില്‍ സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ജപ്പാന്‍ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു.
https://www.facebook.com/Malayalivartha
























