ജനങ്ങൾ പെരുവഴിയിൽ തന്നെ; പ്രളയബാധിത മേഖലകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയെങ്കിലും കുട്ടനാട്ടിലെ ജനജീവിതം ദുരിതത്തിൽ; സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം

ഇന്ധന വിലവര്‍ധനയും, രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ വലച്ചിരിക്കുന്നത് കുട്ടനാട്ടിലെ ജനജീവിതത്തെയാണ്. പ്രളയബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയെങ്കിലും ആദ്യമണിക്കൂറില്‍ തന്നെ സാരമായി ബാധിച്ചു.
കുട്ടനാടിന്‍റെ വിവിധ മേഖലകളില്‍ ബോട്ട് സര്‍വീസ് നിലച്ചു. പുളിങ്കുന്നില്‍ രാവിലെ ആറിന് പുറപ്പെടേണ്ട ബോട്ട് 7.15 ആയിട്ടും പുറപ്പെട്ടിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഓടുന്ന വാഹനങ്ങള്‍ക്ക് തടസമുണ്ടാകില്ല എന്ന് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇന്ന് ആലപ്പുഴയിലേക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ എത്തുന്നതിനു തടസം നേരിടും. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന സന്നദ്ധപ്രവര്‍ത്തകരായിരുന്നു ഇത്രയും ദിവസം എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതിനു തടസം നേരിടുമെന്നും ജനങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























