ടിപി വധക്കേസില്‍ ജീവപരയന്തം അനുഭവിക്കുന്ന കിര്‍മാണി മനോജ് പരോളിലിറങ്ങി വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് പ്രവാസി യുവാവ്; മൂന്നു മാസം മുമ്പ് തന്റെ രണ്ടു മക്കളെയും കൂട്ടി വീടു വിട്ടിറങ്ങിയതാണ് ഭാര്യ; ഡിവൈഎസ്പിക്ക് പരാതി നല്‍കി വടകര സ്വദേശിയായ യുവാവ്

ടി.പിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന കിര്‍മാണ് മനോജ് പരോളിലിറങ്ങി വിവാഹിതനായത് ഏറെ വാര്‍ത്തയായിരുന്നു. ഇന്നലെയായിരുന്നു ആ വിവാഹംനടന്നത്. പുതുച്ചേരി സിദ്ധാന്തന്‍ കോവിലില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മാഹി പന്തക്കല്‍ സ്വദേശിയായ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ് വിവാഹം കഴിച്ചത് വടകര സ്വദേശിനിയായ വധുവിനെയാണ്.. എന്നാല്‍ കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു യുവാവ് ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ് ഇതുസംബന്ധിച്ച പരാതി വടകര ഡിവൈഎസ്പിക്ക് നല്‍കിരിക്കുന്നത്.
യുവാവിന്റെ പരാതി ഇങ്ങനെ
മൂന്നു മാസം മുമ്പ് തന്റെ രണ്ടു മക്കളെയും കൂട്ടി വീടു വിട്ടിറങ്ങിയതാണ് ഭാര്യ. തങ്ങള്‍ നിയമപരമായി തങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് കിര്‍മാണി മനോജ് വിവാഹം ചെയ്ത യുവതിയെന്നും യുവാവ് ആരോപിക്കുന്നു.അതുകൊണ്ടുതന്നെ മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായി വിടുതല്‍ വേണമെന്നും ഭാര്യയുടെ ഒപ്പമുള്ള അഞ്ചും എട്ടും വയസുള്ള തന്റെ കുട്ടികളെ വിട്ടുകിട്ടണമെന്നുമാണ് യുവാവിന്റെ ആവശ്യം.
പരാതി വടകര സി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയാണ് കിര്‍മാണി മനോജ് വിവാഹം കഴിച്ച യുവതി.
ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷിക്ക് വിധിക്കപ്പെപ്പട്ട കിര്‍മാണി മനോജ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ 15 ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹത്തിനായത്. ടിപി വധക്കേസിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഈ കിര്‍മാണി മനോജ്.
https://www.facebook.com/Malayalivartha

























